
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി'യിലെ കല്യാണപ്പാട്ട് റിലീസ് ചെയ്തു. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ഡബ്‌സി, സിയ ഉൾ ഹഖ്, ജേക്‌സ് ബിജോയ് എന്നിവർ ചേർന്നാണ്. ചിത്രം നവംബർ 21 ന് തിയറ്ററുകളിൽ എത്തും.
ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിൽ വിതരണത്തിക്കുന്നത് ഡ്രീം ബിഗ് പിക്ച്ചേഴ്സ് ആണ്. വമ്പൻ മലയാളം ചിത്രങ്ങളുടെയും ബിഗ് ബജറ്റ് ബഹുഭാഷാ സിനിമകളുടെയും വിതരണമേറ്റെടുത്ത് പല കുറി വിജയം കുറിച്ച ഡ്രീം ബിഗ് പിക്ച്ചേഴ്സ് കേരളത്തിലെ മുൻനിര സിനിമാ വിതരണ കമ്പനികളിൽ ഒന്നാണ്.
ചിത്രത്തിന്റെ ജി സി സി ഓവർസീസ് ഡിസ്ട്രിബ്യൂഷന്‍ റൈറ്സ് കരസ്ഥമാക്കിയിരിക്കുന്നത് ഫാഴ്സ് ഫിലിംസാണ്. സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഹലോ മമ്മി. മലയാള സിനിമാ സംഗീത ലോകത്ത് സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ജേക്സ് ബിജോയ് ആണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സരിഗമ മ്യൂസിക്കിലൂടെയാണ് പ്രേക്ഷകരിലേക്ക് പാട്ടുകൾ എത്തുക. സന്തോഷ് ശിവന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ഹലോ മമ്മിയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2018, ആർഡിഎക്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ചിത്രസംയോജനം നിർവഹിച്ച ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ.
20 കോടിയൊന്നും അല്ല, അതുക്കും മേലെ ! നയൻസും വിക്കിയും ഒന്നായ നിമിഷങ്ങള്‍ക്ക് ഇനി 13 ദിവസം മാത്രം
അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
ക്രിയേറ്റിവ് ഡയറക്റ്റർ രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ സാബു മോഹൻ, ഗാനരചന മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, ചീഫ് അസോസിയേറ്റ് വിശാഖ് ആർ വാരിയർ, വി എഫ് എക്സ് പിക്റ്റോറിയൽ എഫ്എക്‌സ്, ഫൈറ്റ്സ് കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി ഷെരീഫ്, സ്റ്റിൽസ് അമൽ സി സദർ, ഡിസൈൻ ടെൻ പോയിന്റ്, കളറിസ്റ്റ് ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ ഒ പ്രതീഷ് ശേഖർ, മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്‌സ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ