സ്റ്റെഫി സേവ്യറുടെ സംവിധാനത്തില്‍ ഷറഫുദ്ധീനും രജിഷ വിജയനും, ചിത്രത്തിന് പേരിട്ടു

By Web TeamFirst Published Jan 15, 2023, 6:55 PM IST
Highlights

സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു.

പ്രശസ്‍ത കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ചതാണ്. ഷറഫുദ്ധീൻ, രജിഷാ വിജയൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ് , അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 'മധുര മനോഹര മോഹം' എന്ന് ചിത്രത്തിന് പേരിട്ടതാണ് പുതിയ വാര്‍ത്ത.

കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലായിൽ ആയിരുന്നു ഷറഫുദ്ദീന്റെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയത്.സെന്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെ തുടങ്ങിയ ചിത്രം  പത്തനംതിട്ടയിലും പരിസരങ്ങളിലുമായാണ് പൂർത്തിയായത്. ചന്ദ്രു സെല്‍വ രാജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് 'മഹേഷ് ഗോപാൽ, ജയ് വിഷ്‍ണു എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്..

ബിത്രീഎം ക്രിയേഷൻസിന്റെ പുതിയ ചിത്രമാണ് ഇത്. 'ഹൃദയം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. അപ്പു ഭട്ടതിരിപ്പാടാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. നിർമ്മാണ നിർവ്വഹണം ഷബീർ മലവെട്ടത്ത്.

പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഷറഫുദ്ധീനും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ അവതരണം. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയും  ഒപ്പം ചില സന്ദേശങ്ങളും ഷറഫുദ്ദീന്റെ ഈ ചിത്രം നൽകുന്നു എന്നാണ് റിപ്പോര്‍ട്ട്. ജയൻ ക്രയോണാണ് ചിത്രത്തിന്റെ കലാസംവിധാനം . മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സനൂജ് ഖാൻ, പിആര്‍ഒ വാഴൂർ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്സ്‍ക്യൂറ എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ്  പ്രവര്‍ത്തകര്‍.

Read More: വീണ്ടും ബോക്സ് ഓഫീസില്‍ വിജയ് ചിത്രത്തിന്റെ തേരോട്ടം, 'വാരിസ്' 100 കോടി ക്ലബില്‍

click me!