
റിലീസിനു മുന്‍പ് അണിയറക്കാര്‍ കാര്യമായി പ്രചരണം കൊടുക്കാതിരുന്ന ഒന്നായിരുന്നു ഈ വാരം തിയറ്ററുകളിലെത്തിയ പ്രിയന്‍ ഓട്ടത്തിലാണ് (Priyan Ottathilanu) എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ (Mammootty) അതിഥിവേഷം. എന്നാല്‍ റിലീസ് ദിനത്തോട് ചേര്‍ന്ന് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്‍തിരുന്നു. ചിത്രം കണ്ട വലിയൊരു ശതമാനം പ്രേക്ഷകരെ സംബന്ധിച്ചും സര്‍പ്രൈസ് ആയിരുന്നു ആ വേഷം. ഇപ്പോഴിതാ ചിത്രവുമായി സഹകരിച്ചതിന് മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ഷറഫുദ്ദീന്‍ (Sharafudheen). "പ്രിയന്‍റെ ചെറിയ ലോകത്തിലെ വലിയ മനുഷ്യനായതിന് നന്ദി", മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ഷറഫുദ്ദീന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി തന്നെ അത് പങ്കുവച്ചിട്ടുമുണ്ട്. ഏറെക്കാലത്തിനു ശേഷമാണ് ഒരു ചിത്രത്തില്‍ മമ്മൂട്ടി അതിഥി താരമായി എത്തുന്നത്. കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നൈല ഉഷയും അപര്‍ണ ദാസുമാണ് നായികമാര്‍. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്‍ശന്‍. c/o സൈറ ബാനുവിനു ശേഷം ആന്‍റണി സോണി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണിത്. അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്‍, എഡിറ്റിംഗ് ജോയല്‍ കവി, സംഗീതം ലിജിന്‍ ബാംബിനോ, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം, സൌണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൌണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി വേലായുധന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്.
ALSO READ : സൈനികനായി ദുല്‍ഖര്‍, തെലുങ്കിലെ രണ്ടാം വരവ്: 'സീതാ രാമം' ടീസര്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ