'ശേഖര വർമ്മ രാജാവാ'യി നിവിൻ പോളി; അനുരാജ് മനോഹർ ചിത്രം ആരംഭിച്ചു

Published : Aug 27, 2024, 03:16 PM IST
'ശേഖര വർമ്മ രാജാവാ'യി നിവിൻ പോളി; അനുരാജ് മനോഹർ ചിത്രം ആരംഭിച്ചു

Synopsis

തിരക്കഥയും സംഭാഷണവും എസ് രഞ്ജിത്ത്

ഏറെ ശ്ര​ദ്ധേയമായ ഇഷ്ക്, ടൊവിനോ നായകനായ നരിവേട്ട എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ശേഖര വർമ്മ രാജാവ് എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എസ് രഞ്ജിത്തിന്റേതാണ്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലുള്ള ചിത്രമാണ് ശേഖര വർമ്മ രാജാവ്.   

തിങ്കളാഴ്ച്ച കളമശ്ശേരിയിൽ നടന്ന പൂജയോടെയാണ് സിനിമയുടെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിച്ചത്. രാജകുടുംബാം​ഗമായ ശേഖര വർമ്മയുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഈ ചിത്രം വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ഒരുക്കുന്നത്. 

അൻസർ ഷാ ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. എഡിറ്റർ കിരൺ ദാസ്. ദിലീപ് ആർ നാഥ് ആണ് കലാസംവിധാനം നിർവ്വഹിക്കുന്നത്. വസ്ത്രാലങ്കാരം മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ് അമൽ സി ചന്ദ്രൻ, ചീഫ് അസോസിയേറ്റ് രതീഷ് രാജൻ, പ്രൊഡക്ഷൻ കൺട്രോളർ ശ്യാം ലാൽ, പിആർഒ സതീഷ് എരിയാളത്ത്, ഡിസൈൻ യെല്ലോ ടൂത്ത്.

ALSO READ : അമ്മയിലെ കൂട്ടരാജി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചേരിതിരിഞ്ഞുള്ള തർക്കത്തിന് പിന്നാലെ; ജഗദീഷിനൊപ്പം നിന്ന് താരങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ