'നിർമാതാവിന്റെ കുപ്പായമിടുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം'; ഷിബു ബേബി ജോൺ

By Web TeamFirst Published Jan 18, 2023, 8:31 PM IST
Highlights

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബൻ നിർമിക്കുന്നത്.

ലയാളികൾ ഏറെ നാളായി കാത്തിരുന്ന പ്രഖ്യാപനമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരു സിനിമ. അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ സിനിമ പ്രഖ്യാപിച്ചപ്പോൾ ഇരുകയ്യും നീട്ടി പ്രേക്ഷർ അത് ഏറ്റെടുത്തു. സസ്പെൻസുകൾക്ക് ഒടുവിൽ  ‘മലൈക്കോട്ടൈ വാലിബൻ' എന്ന പേര് കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് അതിരുകൾ ഇല്ലായിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നിതാ സിനിമയുടെ ഷൂട്ടിങ്ങും ആരംഭിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ ചിത്രത്തിന്റെ നിർമാതാവ് ഷിബു ബേബി ജോൺ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചതെന്നും പൊതു പ്രവർത്തനത്തിന് അപ്പുറം ഒരു നിർമാതാവിന്റെ കുപ്പായമിടുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണെന്നും ഷിബു ബേബി ജോൺ കുറിക്കുന്നു. ലൊക്കേഷനിൽ നിന്നുമുള്ള ഫോട്ടോകൾക്ക് ഒപ്പമായിരുന്നു നിർമാതാവിന്റെ പോസ്റ്റ്. 

"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നിനാണ് ഇന്ന് തുടക്കം കുറിച്ചത്. പൊതുപ്രവർത്തനത്തിന് അപ്പുറം ഒരു നിർമാതാവിന്റെ കുപ്പായമിടുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. ഇന്ന് "മലൈക്കോട്ടെ വാലിബന്റെ" ഷൂട്ടിങ് ജയ്സാൽമീറിൽ ആരംഭിച്ചു. ഇന്നത്തെ ചില സന്തോഷ നിമിഷങ്ങൾ പങ്കിടുന്നു", എന്നായിരുന്നു ഷിബു ബേബി ജോണിന്റെ വാക്കുകൾ. 

16 കോടിയുടെ ഭാ​ഗ്യശാലി ആര് ? ക്രിസ്മസ് ബംപർ നറുക്കെടുപ്പ് നാളെ, പ്രതീക്ഷയോടെ ഭാ​ഗ്യാന്വേഷികൾ

ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം  മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി  ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടെ വാലിബൻ നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആണ് ഷൂട്ടിം​ഗ്. പി എസ് റഫീക്കിന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. 

click me!