
ബിഗ് ബോസ് മലയാളം സീസണ്‍ 8 ല്‍ നാലാം വാരത്തിലെ ലീഡറെ തിരഞ്ഞെടുത്തു. ഷിജിന്‍ ആണ് പുതിയ ലീഡര്‍. വിവിധ ഘട്ടങ്ങളിലായി ഏറെ കൗതുകം പകര്‍ന്നുകൊണ്ടാണ് മത്സരാര്‍ഥികളില്‍ നിന്ന് ബിഗ് ബോസ് പുതിയ ലീഡറെ തിരഞ്ഞെടുത്തത്. ജനസഭയിലേക്ക് മുഴുവന്‍ മത്സരാര്‍ഥികളെയും വിളിച്ചു വരുത്തിക്കൊണ്ടായിരുന്നു അതിനായുള്ള ആദ്യ അറിയിപ്പ് നല്‍കിയത്. ലീഡര്‍ സ്ഥാനത്തേക്ക് വരണമെന്നുള്ള അഞ്ച് പേരെ തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. ഇതിനായി മത്സരാര്‍ഥികള്‍ക്കിടയില്‍ നടന്ന വോട്ടിംഗില്‍ ഗായത്രി, രാഹുല്‍ ഈശ്വര്‍, ഷിജിന്‍, ശ്രീലക്ഷ്മി അറയ്ക്കല്‍, സുമേഷ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഇവരൊഴികെ അവശേഷിക്കുന്ന മത്സരാര്‍ഥികളെ ജനസഭയിലേക്ക് വിളിപ്പിച്ച് മറ്റൊരു നിര്‍ദേശം കൂടി പിന്നാലെ ബിഗ് ബോസ് നല്‍കി. ലീഡര്‍ സ്ഥാനാര്‍ഥികളുടെ അനുയായികളാവാനായി അഞ്ച് പേരെ ഇതില്‍ നിന്ന് തിരഞ്ഞെടുക്കാനായിരുന്നു ആ നിര്‍ദേശം. ഇതിനായി നടന്ന തിരഞ്ഞെടുപ്പില്‍ കടല്‍ കൊമ്പന്‍, ആസിഫ്, ഐശ്വര്യ, അഞ്ജലി, നേഹ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ പുറത്തുപോയി, ലീഡര്‍ സ്ഥാനാര്‍ഥികളുമായി ചര്‍ച്ച നടത്തി ആര് ആരുടെയൊക്കെ അനുയായി ആവണമെന്ന് തീരുമാനിക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു. ഇത് പ്രകാരം രാഹുല്‍ ഈശ്വറിന്‍റെ അനുയായിയായി ആസിഫും ശ്രീലക്ഷ്മിയുടെ അനുയായിയായി നേഹയും സുമേഷിന്‍റെ അനുയായിയായി ഐശ്വര്യയും ഗായത്രിയുടെ അനുയായിയായി അഞ്ജലിയും ഷിജിന്‍റെ അനുയായിയായി കടല്‍ കൊമ്പനും തീരുമാനിക്കപ്പെട്ടു.
ലീഡറെ തീരുമാനിക്കുന്നതിനായുള്ള ടാസ്ക് ബിഗ് ബോസ് അനുയായികള്‍ക്കാണ് നല്‍കിയത്. ഇതിനായി ഗാര്‍ഡര്‍ ഏരിയയില്‍ ഈ ആഴ്ചത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ വച്ചിരുന്നു. എതിര്‍വശത്തായി ലീഡര്‍ഷിപ്പ് മത്സരാര്‍ഥികളുടെ ചിത്രങ്ങള്‍ ഒട്ടിച്ച പ്ലക്കാര്‍ഡുകള്‍ കുത്തിനിര്‍ത്തിയിരുന്നു. അതിനൊപ്പം രണ്ട് വീതം ട്രേകളും ഉണ്ടായിരുന്നു. ബസറുകള്‍ക്കിടയില്‍ അനുയായികള്‍ സാധനങ്ങള്‍ സ്വന്തം ട്രേകളില്‍ നിറയ്ക്കണമായിരുന്നു. ഏറ്റവും ചുരുങ്ങിയത് 5 കിലോഗ്രാം സാധനങ്ങള്‍ നിറയ്ക്കണമെന്നും അവസാനം തൂക്കി നോക്കി കൂടുതല്‍ സംഭരിച്ച അനുയായിയുടെ ലീഡര്‍ഷിപ്പ് സ്ഥാനാര്‍ഥി വിജയിക്കുമെന്നും ബിഗ് ബോസ് അറിയിച്ചു. ഒരു കാര്യം കൂടി ബിഗ് ബോസ് അറിയിച്ചിരുന്നു. ഈ വാരത്തിലേക്ക് ലഭിക്കേണ്ട സാധനങ്ങളില്‍ നിന്ന് ടാസ്കില്‍ ഇവര്‍ എടുക്കുന്ന സാധനങ്ങള്‍ കുറയ്ക്കുമെന്നും. മത്സരം അവസാനിച്ചപ്പോള്‍ കൊമ്പനാണ് വിജയിച്ചത്. 40 കിലോയിലേറെ സാധനങ്ങള്‍ കൊമ്പന്‍ എടുത്തിരുന്നു. അങ്ങനെ നാലാം വാരത്തിലെ ലീഡറായി ഷിജിന്‍ തിരഞ്ഞെടുക്കപ്പെട്ടു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ