പ്രണയകഥയുമായി ഷൈജു അന്തിക്കാട്; 'ഭൂമിയിലെ മനോഹര സ്വകാര്യം' പ്രദർശനത്തിനൊരുങ്ങുന്നു

By Web TeamFirst Published Jan 29, 2020, 5:58 PM IST
Highlights

ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാറാണ്

ദീപക് പറമ്പോലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം' . ഷൈജു അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ ശാന്തകുമാറാണ്. സച്ചിൻ ബാലു സംഗീതം ഒരുക്കുന്ന ചിത്രത്തിൽ  ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കാലിക പ്രസക്തിയുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അന്റോണിയോ മിഖായേൽ ഛായാഗ്രാഹകനും വി സാജൻ എഡിറ്ററുമാണ്.  ഫെബ്രുവരി റിലീസായി ചിത്രം തിയേറ്ററിലെത്തും.

click me!