Shilpa shetty : ഹോളിവുഡ് നടൻ പൊതുവേദിയിൽ വച്ച് ചുംബിച്ച കേസ്, നടി ശിൽപ ഷെട്ടി കുറ്റവിമുക്ത

Published : Jan 25, 2022, 02:25 PM ISTUpdated : Jan 25, 2022, 02:32 PM IST
Shilpa shetty  : ഹോളിവുഡ് നടൻ പൊതുവേദിയിൽ വച്ച് ചുംബിച്ച കേസ്, നടി ശിൽപ ഷെട്ടി കുറ്റവിമുക്ത

Synopsis

ശിൽപയ്ക്കെതിരെ ആരോപണം ഉയർത്തിയവർക്ക് പ്രശസ്തിപിടിച്ച് പറ്റുകയാണോ ആണോ ലക്ഷ്യമെന്നും കോടതി ചോദിച്ചു. 

മുംബൈ: ഹോളിവുഡ് നടൻ പൊതുവേദിയിൽ വച്ച് ചുംബിച്ചതുമായി ബന്ധപ്പെട്ട കേസിൽ നടി ശിൽപ ഷെട്ടി (Shilpa shetty) കുറ്റവിമുക്ത. ഏറെ വിവാദമായ കേസിലെ ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ മുംബൈയിലെ കോടതിയാണ് നടിയെ വെറുതെ വിട്ടത്. ശിൽപയ്ക്കെതിരെ ആരോപണം ഉയർത്തിയവർക്ക് പ്രശസ്തിപിടിച്ച് പറ്റുകയാണോ ആണോ ലക്ഷ്യമെന്നും കോടതി ചോദിച്ചു. 

2007ൽ ട്രക്ക് ഡ്രൈവർമാർക്കിടയിൽ എയിഡ്സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവകാരകയായ ശിൽപാ ഷെട്ടിയെ അമേരിക്കൻ താരം റിച്ചാർഡ് ഗിരെ ചുംബിച്ചത്. ഇന്ത്യൻ സംസ്കാരത്തിന് എതിരാണ് സ്റ്റേജിൽ നടന്നതെന്നും ശിൽപ നടനെ എതിർത്തില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയിൽ ശിവസേനയും ബിജെപിയുമെല്ലാം വലിയ പ്രതിഷേധ പരമ്പര തന്നെ സംഘടിപ്പിച്ചിരുന്നു. 

ഇരുവർക്കുമെതിരെ രാജസ്ഥാനിലും നോയിഡയിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തനിക്കെതിരായ കേസുകളെല്ലാം മുംബൈയിലേക്ക് മാറ്റണമെന്ന് പിന്നീട് ശിൽപ ആവശ്യപ്പെട്ടു. 2017 ൽ സുപ്രീംകോടതി ഇത് അനുവദിച്ചു. ആരോപണങ്ങളൊന്നും നിലനിൽക്കില്ലെന്നാണ് ശിൽപയെ കുറ്റവിമുക്തയാക്കിയ  മുംബൈയിലെ കോടതിയുടെ വിധിയിൽ പറയുന്നത്. ഇന്ത്യൻ സംസ്കാരത്തിൽ കവിളിൽ ചുംബിക്കുന്നത് തെറ്റാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ്  നടൻ റിച്ചാർഡ് കോടതിയിൽ നൽകിയ വിശദീകരണം. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇത് പ്രഭാസിന്റെ ലോകം; 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം, ഇൻട്രോ വീഡിയോ എത്തി
‘വെൻ മോണിംഗ് കംസ്’ സ്വന്തം നാടായ ജമൈക്കയ്ക്കുള്ള പ്രേമലേഖനം: കെല്ലി ഫൈഫ് മാർഷൽ