
ശിവരാജ്‍കുമാര്‍ നായകനാകുന്ന ചിത്രമാണ് 'ഗോസ്റ്റ്'. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോഴിതാ 'ഗോസ്റ്റെ'ന്ന ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായ 'ഗോസ്റ്റി'ന്റെ ചിതീകരണം അവസാന ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. 28 ദിവസങ്ങളിലായി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി നേരത്തെ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ 'ഗോസ്റ്റി'ന്റെ ആദ്യ ഭാഗം പൂര്‍ത്തീകരിക്കാനാണ് സംവിധായകൻ ശ്രീനി ശ്രമിക്കുന്നത്. മസ്‍ത്രിയും പ്രസന്നയുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. ജയറാമും പ്രധാന കഥാപാത്രമാകുന്ന 'ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ കലാസംവിധാനം 'കെജിഎഫ്' ഫെയിം ശിവ കുമാറാണ്. അര്‍ജുൻ ജന്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
രജനികാന്ത് നായകനാകുന്ന ചിത്രം 'ജയിലറി'ലും ശിവരാജ്‍കുമാറിന് ഒരു മികച്ച വേഷമുണ്ട്. അഞ്ച് ദിവസമായിരുന്നു ചിത്രത്തിന് ശിവരാജ്‍കുമാര്‍ ഡേറ്റ് നല്‍കിയിരുന്നു. 'ജയിലര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ശിവരാജ്‍കുമാറിന്റെ സ്റ്റില്ലുകള്‍ പുറത്തുവിട്ടിരുന്നു. ശിവരാജ്‍കുമാറിന്റെ കഥാപാത്രം എന്തായിരിക്കും എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തമിഴ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ജയിലര്‍'. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ് കാര്‍ത്തിക് കണ്ണൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. റാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രത്തിന് വേണ്ടി ഒരു കൂറ്റൻ സെറ്റ് ഒരുക്കിയിരുന്നു. 'അണ്ണാത്തെ' എന്ന ചിത്രത്തിനു ശേഷം രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ ശിവരാജ്‍കുമാറും എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വളരെ വലുതാണ്.
Read More: സംവിധായകൻ വെട്രിമാരന്റെ ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്ന് റിപ്പോര്‍ട്ട്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ