ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ വെടിവെയ്പ്പ്; വീടിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി

Published : Feb 01, 2026, 06:32 AM ISTUpdated : Feb 01, 2026, 06:47 AM IST
rohit shetty firing

Synopsis

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പൊലീസ് സ്ഥിരീകരിച്ചു.സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

മുബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് മുന്നിൽ വെടിവെയ്പ്പ്. നാലു തവണ വെടിയൊച്ച കേട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തെതുടര്‍ന്ന് വീടിന് പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ മുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. നടന്‍റെ വീടും പരിസരവും പൊലീസ് നിരീക്ഷണത്തിലാണ്.ശനിയാഴ്ച രാത്രി വൈകിയാണ് രോഹിത് ഷെട്ടിയുടെ ജുഹു റെസിഡന്‍സിന് പുറത്ത് വെടിവെയ്പ്പുണ്ടായത്. 

സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തെതുടര്‍ന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തുകയായിരുന്നു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ പ്രദേശം പൊലീസ് നിയന്ത്രണത്തിലാക്കി. വെടിവെപ്പ് സംബന്ധിച്ച് എല്ലാകാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ചും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നതെന്നും മുബൈ പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അന്താരാഷ്ട്ര ഗുണ്ടാസംഘങ്ങളയടക്കം പൊലീസ് സംശയിക്കുന്നുണ്ട്. രോഹിത് ഷെട്ടിയുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സംവിധായകൻ രോഹിത് ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയരുന്നതിനിടെയാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നത്. 2003ൽ അജയ് ദേവ്ഗണ്‍ നായകനായ സമീൻ ആണ് രോഹിത് ഷെട്ടിയുടെ ആദ്യ ചിത്രം. സിംങ്കം, ഗോലുമാൽ, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് രോഹിത് ഷെട്ടി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആദ്യമായി ഒരു കൊമേർഷ്യൽ ചിത്രത്തിൽ നായകനായി ഇന്ദ്രൻസ് എത്തുന്നു; സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി ജോൺപോൾ ജോർജ്; 'ആശാൻ' ട്രെയ്‌ലർ പുറത്ത്
സി.ജെ റോയ്‌യുടെ അവസാന പ്രൊഡക്ഷൻ; ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലർ പുറത്ത്