സ്‍ത്രീ 2 നായിക പ്രണയത്തിലോ?, ഒടുവില്‍ പ്രതികരിച്ച് നടി ശ്രദ്ധ കപൂർ

Published : Oct 14, 2024, 04:14 PM IST
സ്‍ത്രീ 2 നായിക പ്രണയത്തിലോ?, ഒടുവില്‍ പ്രതികരിച്ച് നടി ശ്രദ്ധ കപൂർ

Synopsis

സ്‍ത്രീ 2 സിനിമയിലെ നായിക തന്റെ ഇഷ്‍ടം വെളിപ്പെടുത്തുന്നു.

സ്‍ത്രീ 2 സിനിമയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ച് നടിയാണ് ശ്രദ്ധ കപൂര്‍. രാഹുല്‍ മോഡിയുമായി താരം പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നടി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ശ്രദ്ധ കപൂര്‍ ഒടുവില്‍ പ്രണയത്തെ കുറിച്ച് സൂചനകള്‍ നല്‍കിയിരിക്കുകയാണ്.

അടുത്തിടെ നടി ഒരു അഭിമുഖത്തിലാണ് തന്റെ മനസ്സ് തുറന്നത്. പങ്കാളിയുമൊത്ത് സമയം ചിലവഴിക്കാൻ തനിക്ക് ഇഷ്‍ടമാണ് എന്നാണ് ശ്രദ്ധ കപൂര്‍ വ്യക്തമാക്കിയത്. പങ്കാളിക്കൊപ്പം യാത്രകള്‍ക്കും സിനിമ കാണാനുമൊക്കെ തനിക്ക് ഇഷ്‍ടമാണ്. സ്‍കൂള്‍ സുഹൃത്തുക്കളായാലും എന്തെങ്കിലും സാഹചര്യത്തില്‍ തനിക്ക് കാണാൻ സാധിച്ചില്ലെങ്കില്‍ വിഷമമാകും എന്നും പറയുന്നു ശ്രദ്ധ കപൂര്‍. വിവാഹം എപ്പോഴായിരിക്കുമെന്നതിനെ കുറിച്ച് മറുപടി പറയാൻ നടി ശ്രദ്ധ കപൂര്‍ തയ്യാറായില്ല. ഒരു വ്യക്തി വിവാഹം കഴിക്കണമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ശരിയായ സമയത്ത് ഒരു വ്യക്തിക്ക് വിവാഹം കഴിക്കാൻ തോന്നിയാല്‍ നല്ലതാണ് എന്നും പറയുന്നു ശ്രദ്ധ കപൂര്‍.

സ്‍ത്രീ 2 ആഗോളതലത്തില്‍ 850 കോടി രൂപയാണ് നേടിയത്. അമര്‍ കൗശിക്കാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും ഉണ്ട്.

ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്.

Read More: ആ വൻ താരം നിരസിച്ചു, വേട്ടയ്യനിലേക്ക് ഒടുവില്‍ ഫഹദെത്തി, പിന്നീട് നടന്നത് ചരിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും