ഹിന്ദിയിലെ എക്കാലത്തെയും വിജയ ചിത്രം ഒടിടിയില്‍, 2024ലെ ആ സര്‍പ്രൈസ് കാണാം

Published : Sep 27, 2024, 08:09 AM IST
ഹിന്ദിയിലെ എക്കാലത്തെയും വിജയ ചിത്രം ഒടിടിയില്‍, 2024ലെ ആ സര്‍പ്രൈസ് കാണാം

Synopsis

ആ സര്‍പ്രൈസ് ഹിറ്റ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തി.  

ബോളിവുഡില്‍ പ്രതീക്ഷയ്‍ക്കപ്പുറം ഒരു വിജയമായ ചിത്രമാണ് സ്‍ത്രീ 2. ബോളിവുഡില്‍ പ്രദര്‍ശനത്തിന് എത്തിയ ഇതുവരെയുള്ള ചിത്രങ്ങളില്‍ ഇന്ത്യയിലെ എക്കാലത്തെയും ഹിറ്റും ആണ്. ജവാനെ മറികടന്നാണ് ഇന്ത്യൻ കളക്ഷനില്‍ ചിത്രം ഒന്നാമത് എത്തിയത്. ഇതാ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

സ്‍ത്രീ 2 ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. റെന്റ് അടിസ്ഥാനത്തിലാണ് സ്‍ട്രീം തുടങ്ങിയിരിക്കുന്നത്. എല്ലാ സബ്‍സ്ക്രൈബേഴ്‍സിനും എപ്പോഴായിരിക്കും ലഭ്യമാകുകയെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ശ്രദ്ധ കപൂര്‍ നായികയായി വന്ന ചിത്രം ആഗോളത്തില്‍ ആകെ നേടിയത് 826.5 കോടി രൂപയാണ് നേടിയത്.

സ്‍ത്രീ 2 ഇന്ത്യയില്‍ 690 കോടി രൂപയാണ് നേടിയിരിക്കുന്നത്. ദിനേശ് വിജനും ജ്യോതി ദേശ്‍പാണ്ഡെയുമാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം നിര്‍മിച്ചത് ഏകദേശം 50 കോടി ബജറ്റിലാണ്. അതിനാല്‍ വൻ വിജയമാണ് കുറഞ്ഞ ദിവസത്തിനുള്ളില്‍ സ്‍ത്രീ 2 നേടിയിരിക്കുന്നതെന്ന് വിലയിരുത്തല്‍.

വമ്പൻമാരെയും ഞെട്ടിച്ച് ഹിറ്റായ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് അമര്‍ കൌശിക്കും പ്രധാന കഥാപാത്രമായത് ശ്രദ്ധ കപൂറുമാണ്. 2024ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രങ്ങളില്‍ സ്‍ത്രീ 2 നിലവില്‍ ഒന്നാമത് ആണെന്നാണ് സിനിമാ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജിഷ്‍ണു ഭട്ടാചാരിയാണ്. ശ്രദ്ധ കപൂര്‍ നായികയായി വന്നപ്പോള്‍ ചിത്രത്തില്‍ വിക്കിയായി രാജ്‍കുമാര്‍ റാവുവും ജനയായി അഭിഷേക് ബാനര്‍ജിയും രുദ്രയായി പങ്കജ് ത്രിപതിയും ബിട്ടുവായി അപര്‍ശക്തി ഖുറാനയും വിക്കിയുടെ അച്ഛനായി അതുല്‍ ശ്രീവാസ്‍തവയും എംഎല്‍എയായി മുഷ്‍താഖ് ഖാനും ചിട്ടിയായി ആര്യ സിംഗും നരേന്ദ്രയായി ആകാഷ് ദഭാഡെയും അഞ്ജു ഭാഭിയായി വിപാഷ അരവിന്ദും പ്രധാന കഥാപാത്രങ്ങളായി ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Read More: ദ ബക്കിംഗ്‍ഹാം മര്‍ഡേഴ്‍സ് ദുരന്തമായി, കളക്ഷനില്‍ നിരാശപ്പെടുത്തി നടി കരീന കപൂര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'