'അന്നൊരിക്കല്‍ മാസ്‍കില്ലാത്ത കാലം', ഫോട്ടോയുമായി ശ്രിയ ശരണ്‍

Web Desk   | Asianet News
Published : Jan 27, 2021, 05:24 PM IST
'അന്നൊരിക്കല്‍ മാസ്‍കില്ലാത്ത കാലം', ഫോട്ടോയുമായി ശ്രിയ ശരണ്‍

Synopsis

പോക്കിരിരാജ എന്ന സിനിമയിലൂടെ മലയാളത്തിനും പ്രിയങ്കരിയാണ് ശ്രിയ ശരണ്‍.

മലയാളത്തിനും പ്രിയങ്കരിയായ നടിയാണ് ശ്രിയ ശരണ്‍. തെന്നിന്ത്യയില്‍ ഒട്ടേറെ ഹിറ്റുകളില്‍ നായികയായ നടി. സിനിമകളില്‍ ഇപോള്‍ അത്ര സജീവമല്ല ശ്രിയ ശരണ്‍. ശ്രിയ ശരണിന്റെ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. ശ്രിയ ശരണ്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാസ്‍കില്ലാത്ത കാലത്തെ കുറിച്ചാണ് ശ്രിയ ശരണ്‍ പറയുന്നത്.

അന്നൊരിക്കല്‍ എന്ന് പറഞ്ഞാണ് ശ്രിയ ശരണ്‍ ഫോട്ടോയുടെ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. നമ്മള്‍ മാസ്‍കില്ലാതെ ചിത്രീകരണം നടത്തിയ കാലം എന്നും ശ്രിയ ശരണ്‍ പറയുന്നു. ഒട്ടേറെ ആള്‍ക്കാര്‍ ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.  വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ശ്രിയ ശരണ്‍ ഒരുപോലെ തന്നെ എന്ന് പറയുന്നു. ശ്രിയ ശരണ്‍ മുമ്പും ഇത്തരം ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. എന്തായാലും ശ്രിയ ശരണിന്റെ ഫോട്ടോകള്‍ ഹിറ്റായിരിക്കുകയാണ്.

റഷ്യൻ സ്വദേശിയായ ആന്ദ്രെ കൊഷീവാണ് ശ്രിയ ശരണിന്റെ ഭര്‍ത്താവ്.

പോക്കിരിരാജ എന്ന സിനിമയിലൂടെയാണ് ശ്രിയ ശരണ്‍ മലയാളത്തിന് പ്രിയങ്കരിയായത്.

PREV
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്‌കെ: അബ്ദെര്‍റഹ്‌മാന്‍ സിസ്സാക്കോയ്ക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്
സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍