'മനോഹരമായ 12 വര്‍ഷം', നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ച് ശ്രുതി ഹാസൻ

Published : Jul 24, 2021, 05:02 PM IST
'മനോഹരമായ 12 വര്‍ഷം', നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ച് ശ്രുതി ഹാസൻ

Synopsis

പന്ത്രണ്ട് വര്‍ഷം എല്ലാവരും നല്‍കിയ സ്‍നേഹത്തിന് നന്ദി പറയുകയാണ് ശ്രുതി ഹാസൻ.

തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് ശ്രുതി ഹാസൻ. കമല്‍ഹാസന്റെ മകളെന്ന നിലയില്‍ സിനിമയിലെത്തിയ ശ്രുതി ഹാസൻ വളരെ പെട്ടെന്ന് തന്നെ സ്വന്തം സ്ഥാനം സിനിമയില്‍ ഉറപ്പിച്ചു. ഒട്ടേറെ ഹിറ്റുകളും ശ്രുതി ഹാസൻ സ്വന്തമാക്കി. ഇപോഴിതാ സിനിമയില്‍ നായികയായി എത്തി 12 വര്‍ഷം തികഞ്ഞതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ശ്രുതി ഹാസൻ.

ഹിന്ദി സിനിമയിലൂടെയാണ് ശ്രുതി നായികയായി വെള്ളിത്തിരയിലെത്തിയത്. ലക്ക് എന്ന സിനിമയിലൂടെ 2009ലാണ് ശ്രുതി ഹാസൻ നായികയായത്. സോംഹ ഷാ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.  പന്ത്രണ്ട് വര്‍ഷത്തെ യാത്ര മനോഹരമായിരുന്നുവെന്നും സ്‍നേഹിച്ച എല്ലാവര്‍ക്കും നന്ദിയുമെന്നുമാണ് ശ്രുതി ഹാസൻ പറയുന്നത്.

കമല്‍ഹാസന്റെയും സരികയുടെയും മൂത്ത മകളാണ് ശ്രുതി ഹാസൻ.

പാട്ടുകാരിയെന്ന നിലയിലും ശ്രുതി ഹാസൻ ശ്രദ്ധേയയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അഞ്ചക്കള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡിസ്കോ' ഫസ്റ്റ്ലുക്ക് നാളെ
'എന്റെ ചോരയ്ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് എനിക്ക് തന്നെ അറിയാം..'; മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വി, ഖലീഫ ട്രെയ്‌ലർ പുറത്ത്