'ഡേ ഇൻ മൈ ഷൂട്ട്‌ ലൈഫ്', പുതിയ ഷോയുടെ വിശേഷങ്ങളുമായി ശ്രുതി രജനികാന്ത്

Published : Jan 04, 2025, 02:55 PM IST
'ഡേ ഇൻ മൈ ഷൂട്ട്‌ ലൈഫ്', പുതിയ ഷോയുടെ വിശേഷങ്ങളുമായി ശ്രുതി രജനികാന്ത്

Synopsis

പുതിയ റിയാലിറ്റി ഷോയെക്കുറിച്ച് ശ്രുതി രജനികാന്ത്

ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. പൈങ്കിളിയെന്ന കഥാപാത്രത്തെയായിരുന്നു ശ്രുതി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പൈങ്കിളിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. ചക്കപ്പഴത്തിന് പുറമെ മറ്റ് പരിപാടികളിലും ശ്രുതി പങ്കെടുക്കാറുണ്ട്. സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയില്‍ ശ്രുതിയും പങ്കെടുക്കുന്നുണ്ട്. ആ വിശേഷങ്ങളാണ് പുതിയ വ്‌ളോഗിലൂടെ ശ്രുതി പങ്കുവച്ചിരിക്കുന്നത്..

പുതിയൊരു റിയാലിറ്റി ഷോ ചെയ്യുന്നുണ്ട്. എന്തെങ്കിലുമൊരു ഷൂട്ട് വരുമ്പോള്‍ അതിന് തലേന്ന് തന്നെ പനി പിടിക്കും, അതാണ് എന്റെ അവസ്ഥ. ഫ്‌ളോറിലാണ് ഷൂട്ട്. എസിയൊക്കെ ഇടുന്നത് കൊണ്ട് ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ ഒരു വകയായിരിക്കുമെന്ന് പറഞ്ഞാണ് ശ്രുതി തുടങ്ങിയത്. മേക്കപ്പിന്റെ വിശേഷങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. സാരിയായിരുന്നു ശ്രുതിയുടെ വേഷം. അനുമോളും ഐശ്വര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. പുതിയ പരിപാടിയെക്കുറിച്ച് എന്താണ് പ്രതീക്ഷയെന്ന് ഐശ്വര്യ അനുവിനോട് ചോദിച്ചിരുന്നു. ഫുള്‍ ടെന്‍ഷനാണെന്നായിരുന്നു മറുപടി. അനുവിന് ടെന്‍ഷനോ എന്നായിരുന്നു എല്ലാവരുടെയും ആശ്ചര്യം.

പുതിയ പരിപാടിയല്ലേ, വായില്‍ നിന്നും അറിയാതെ എന്തെങ്കിലും വീണുപോയാലോ എന്നായിരുന്നു അനുവിന്റെ ചോദ്യം. ഈ സ്‌കേര്‍ട്ട് തട്ടി തടഞ്ഞ് വീഴുമോ എന്ന പേടിയുണ്ട്. ഇത് കാരണം വേറെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുമുണ്ട്. എനിക്കെന്തെങ്കിലും പറ്റിയാലും ഞാന്‍ കാരണം മറ്റാര്‍ക്കും ഒന്നും സംഭവിക്കാന്‍ സമ്മതിക്കില്ലെന്നും അനു പറയുന്നുണ്ടായിരുന്നു. വിവേക് ഗോപന്‍, നിതിന്‍ തുടങ്ങിയവരും ഷോയിലുണ്ടായിരുന്നു. പരസ്പരമെന്ന പരമ്പര കണ്ട് വിവേകിന്റെ ഫാനായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെയല്ല പുള്ളിയെന്നായിരുന്നു അനു പറഞ്ഞത്.

ലക്ഷ്മി നക്ഷത്രയായിരുന്നു ഷോയുടെ അവതാരക. അനൂപ് ജോണാണ് ഷോയുടെ ഡയറക്ടര്‍. സ്റ്റാര്‍ മാജിക്കിന് ശേഷം അനൂപും ലക്ഷ്മിയും പുതിയ ഷോയുമായെത്തുകയാണ്. ലക്ഷ്മി നക്ഷത്രയും ഷോയിലെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. 

ALSO READ : 'മാളികപ്പുറം' ടീം വീണ്ടും, ഇക്കുറി വേറിട്ട വഴിയേ; 'സുമതി വളവ്' ഫസ്റ്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഈ സ്‍നേഹം ഇതുപോലെ തുടരട്ടെ', മനോഹരമായ കുറിപ്പുമായി ഭാവന
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ