'മൂപ്പര് മെമ്പർ ആണോ, ആദ്യം അപേക്ഷ തരട്ടെ'; ദിലീപിനെ 'അമ്മ'യിലേക്ക് തിരിച്ചെടുക്കുന്നതിൽ ശ്വേത മേനോൻ

Published : Jan 21, 2026, 08:58 AM IST
Shweta Menon

Synopsis

നടൻ ദിലീപിനെ താരസംഘടനയായ 'അമ്മ'യിൽ തിരിച്ചെടുക്കുന്നതിനെക്കുറിച്ച് പ്രസിഡന്റ് ശ്വേത മേനോൻ പ്രതികരിച്ചു. ദിലീപ് നിലവിൽ സംഘടനയിൽ അംഗമല്ലെന്നും, അംഗത്വത്തിനായി ആദ്യം അപേക്ഷ നൽകണമെന്നും അവർ വ്യക്തമാക്കി.

ടൻ ദിലീപിനെ താര സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കുമോന്ന ചോദ്യത്തിന് മറുപടിയുമായി പ്രസിഡന്റ് ശ്വേത മേനോൻ. ദിലീപ് അമ്മയുടെ മെമ്പർ ആണോന്ന് ചോദിച്ച ശ്വേത, മെമ്പറാകാൻ ആ​ദ്യം അപേക്ഷ നൽകണമെന്ന് പറഞ്ഞു. മെമ്മറി കാർഡ് വിവാദത്തിൽ കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകിയെന്ന് അറിയിച്ചുള്ള വാർത്ത സമ്മേളനത്തിൽ ആയിരുന്നു ശ്വേതയുടെ പ്രതികരണം.

ദിലീപിനെ തിരിച്ചെടുക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്, 'മൂപ്പര് മെമ്പറാണോ. അല്ലല്ലോ. മെമ്പർഷിപ്പിന് അപേക്ഷിക്കട്ടെ എന്നിട്ട് നമുക്ക് ആലോചിക്കാം. അമ്മയുടെ അം​ഗമാകണമെങ്കിൽ നിങ്ങൾ ആദ്യം അപേക്ഷ നൽകണം. മൂപ്പര് മെമ്പറല്ല', എന്നാണ് ശ്വേത മേനോൻ മറുപടി നൽകിയത്.

അതേസമയം, 2018ൽ സിനിമയിൽ മീ ടു വിവാദങ്ങൾ ഉയർന്നുവന്നപ്പോൾ വനിതാ അംഗങ്ങളിൽ ചിലർ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിരുന്നെന്നും ഇത് ഒരു മെമ്മറി കാർഡിൽ റെക്കോർഡ് ചെയ്തിരുന്നുവെന്നും താരസംഘടന നിയോഗിച്ച അന്വേഷണസമിതി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഈ മെമ്മറി കാർഡ് കുക്കൂ പരമേശ്വരൻ കെപിഎസി ലളിതയ്ക്ക് കൈമാറിയിരുന്നു എന്നാണ് കണ്ടെത്തൽ. മെമ്മറി കാർഡിലെ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് സംഘടനാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ദിലീപിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം ഭഭബയാണ്. വൻ ഹൈപ്പിലെത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മോഹൻലാലും പടത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ചിത്രം നിലവിൽ ഒടിടിയിൽ എത്തിയിട്ടുണ്ട്. ഡിസംബർ 18ന് ആയിരുന്നു ഭഭബയുടെ തിയറ്റർ റിലീസ്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ ആയിരുന്നു സംവിധാനം. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മൂർച്ചയേറിയ നോട്ടവുമായി സാമുവൽ ജോസഫ്! ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫിന്റെ 'വലതുവശത്തെ കള്ളൻ' വരുന്നു
ക്രൈം ഡ്രാമ ജോണറിൽ ജീത്തു ജോസഫ് ഒരുക്കുന്ന 'വലതുവശത്തെ കള്ളനി'ൽ ആന്‍റണി സേവ്യറായി ബിജു മേനോൻ; ചിത്രം ജനുവരി 30-ന് തിയേറ്ററുകളിൽ