'നീ​ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു'; രക്ഷാബന്ധൻ ദിനത്തിൽ സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഹോദരി

Web Desk   | Asianet News
Published : Aug 03, 2020, 05:18 PM ISTUpdated : Aug 03, 2020, 05:25 PM IST
'നീ​ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു'; രക്ഷാബന്ധൻ ദിനത്തിൽ സുശാന്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സഹോദരി

Synopsis

ഏതാനും ദിവസങ്ങൾക്കു മുൻപ് സുശാന്തിന്റെ കുട്ടിക്കാലം മുതലുള്ള ഓർമകളും ശ്വേത പങ്കുവച്ചിരുന്നു.

ക്ഷാബന്ധൻ ദിനത്തിൽ അകാലത്തിൽ പൊലിഞ്ഞ പ്രിയസഹോദരൻ സുശാന്ത് സിം​ഗിനൊപ്പമുള്ള ഓർമ്മചിത്രങ്ങൾ പങ്കുവച്ച് സഹോദരി ശ്വേത സിം​ഗ് കൃതി. സുശാന്ത് സഹോദരിമാർക്കൊപ്പം രക്ഷാബന്ധൻ  ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. “നീ​ എന്നും ഞങ്ങളുടെ അഭിമാനമായിരുന്നു” എന്ന്  ശ്വേത തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിൽ കുറിക്കുകയും ചെയ്യുന്നു.

സഹോദരിമാർ ചേർന്ന് സുശാന്തിന്റെ കയ്യിൽ രാഖി കെട്ടുന്നതിന്റെ ചിത്രങ്ങളിൽ സുശാന്തിന്റെ അമ്മയേയും കാണാം. രണ്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്നു സുശാന്ത്. ഏതാനും ദിവസങ്ങൾക്കു മുൻപ് സുശാന്തിന്റെ കുട്ടിക്കാലം മുതലുള്ള ഓർമകളും ശ്വേത പങ്കുവച്ചിരുന്നു. പങ്കിടുമ്പോൾ സങ്കടം കുറയുന്നുവെന്ന് പറയാറുണ്ട്, അതുകൊണ്ടാണ് ഞാൻ ഈ ഓർമ പങ്കുവയ്ക്കുന്നത് എന്ന മുഖവുരയോടെ ആയിരുന്നു ശ്വേതയുടെ ആ കുറിപ്പ്. 

കഴിഞ്ഞമാസം 14നാണ് സുശാന്തിനെ മുംബൈയിലെ സ്വവസതിയില്‍ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓർമ്മകൾ സാമൂ​ഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍