‘എനിക്ക് വേണമെങ്കില്‍ ചായക്കടയിലേക്ക് തിരികെ പോകാം, പക്ഷേ..‘; മോദിയുടെ പഴയ ട്വീറ്റുമായി സിദ്ധാര്‍ത്ഥ്

By Web TeamFirst Published Apr 25, 2021, 1:56 PM IST
Highlights

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ ബിജെപിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആകുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നടന്‍ സിദ്ധാര്‍ത്ഥ്. 2014 ഏപ്രില്‍ 29ന് മോദി ഇന്ത്യയെ കുറിച്ച് ട്വീറ്റ് ചെയ്തതാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ട്വീറ്റില്‍ മോദി പറയുന്ന എല്ലാ കാര്യത്തിനോടും താന്‍ യോജിക്കുന്നു എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.

‘ഇന്ത്യക്ക് ശക്തമായൊരു സര്‍ക്കാരിനെ വേണം. മോദി എന്ന വ്യക്തിയിലല്ല കാര്യം. എനിക്ക് തിരിച്ച് പോയി ഒരു ചായക്കട വേണമെങ്കില്‍ തുറക്കാം. പക്ഷെ രാജ്യം ഇനിയും ദുരിതം അനുഭവിക്കരുത്’, എന്നായിരുന്നു മോദിയുടെ ട്വീറ്റ്. 
‘ഈ ട്വീറ്റില്‍ ഇയാള്‍ പറയുന്ന എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു. നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ അത്?’,എന്നാണ് സിദ്ധാർത്ഥ് കുറിച്ചത്. 

I agree with every one of this man's points here. Can you believe it? https://t.co/m1SWxpgdmo

— Siddharth (@Actor_Siddharth)

രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ ബിജെപിയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും വാക്സിനേറ്റഡ് ആകുകയുള്ളുവെന്നാണ് സിദ്ധാര്‍ഥ് പറഞ്ഞത്. വെസ്റ്റ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന പ്രസ്താവന പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്.

click me!