കരിയറിലെ ആദ്യ പൊലീസ് വേഷവുമായി സിദ്ധാര്‍ഥ് ഭരതന്‍; 'എസ് ഐ അശോക് കുമാര്‍' ആയി 'വേല'യില്‍

Published : Sep 23, 2022, 02:22 PM IST
കരിയറിലെ ആദ്യ പൊലീസ് വേഷവുമായി സിദ്ധാര്‍ഥ് ഭരതന്‍; 'എസ് ഐ അശോക് കുമാര്‍' ആയി 'വേല'യില്‍

Synopsis

ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം

നടന്‍ എന്ന നിലയിലാണ് സിനിമയിലേക്ക് എത്തിയതെങ്കിലും പിന്നീട് സംവിധായകനായും വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സിദ്ധാര്‍ഥ് ഭരതന്‍. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്നത്. റോഷന്‍ മാത്യു നായകനാവുന്ന ചതുരവും സൌബിന്‍ ഷാഹിര്‍ നായകനാവുന്ന ജിന്ന് എന്നിവയാണ് അവ. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ഥ് ക്യാമറയ്ക്ക് മുന്നിലേക്കും എത്തുന്ന ഒരു ചിത്രം വരികയാണ്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന വേല എന്ന ചിത്രമാണ് അത്. ഷെയ്ന്‍ നിഗവും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു എസ് ഐ കഥാപാത്രമാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥിന്‍റെ അഭിനയ ജീവിതത്തിലെ ആദ്യ പൊലീസ് കഥാപാത്രവുമാണ് ഇത്. 

എസ് ഐ അശോക് കുമാര്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഈ കഥാപാത്രത്തിന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഷെയിൻ നിഗം, സണ്ണി വെയ്ൻ, അതിഥി ബാലൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന വേല, പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സിൻസിൽ സെല്ലുലോയ്‍ഡിന്‍റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണ്. എം സജാസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍.

ALSO READ : ഓര്‍മ്മയില്‍ ഒളി മങ്ങാത്ത തീക്ഷ്‍ണ സൗന്ദര്യം; സില്‍ക്ക് സ്‍മിതയുടെ വേര്‍പാടിന് 26 വര്‍ഷങ്ങള്‍

വിക്രം വേദ, കൈദി തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന സാം സി എസ് ആണ് വേലയുടെ സംഗീത സംവിധായകന്‍. എഡിറ്റിംഗ് മഹേഷ്‌  ഭുവനേന്ദ്, ഛായാഗ്രഹണം സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ ലിബർ ഡേഡ് ഫിലിംസ്, കലാസംവിധാനം ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രലങ്കാരം ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എബി ബെന്നി, ഔസേപ്പച്ചൻ, പ്രൊഡക്ഷൻ മാനേജർ മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, മേക്കപ്പ് അമൽ ചന്ദ്രൻ, സംഘട്ടനം പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് ടൂണി ജോൺ, സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി ഓൾഡ് മങ്ക്സ്, പി ആർ ഒ പ്രതീഷ് ശേഖർ.

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ