സിദ്ധാർത്ഥ് ഭരതന്റെ 'ചതുരം'; റിലീസ് തിയതി പ്രഖ്യാപിച്ചു

Published : Aug 20, 2022, 03:54 PM IST
സിദ്ധാർത്ഥ് ഭരതന്റെ 'ചതുരം'; റിലീസ് തിയതി പ്രഖ്യാപിച്ചു

Synopsis

ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

സിദ്ധാർത്ഥ് ഭരതന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിൽ ശ്രദ്ധനേടിയ 'ചതുര'ത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 16ന് തിയറ്ററുകളിൽ എത്തും. സിദ്ധാർത്ഥ് തന്നെയാണ് റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ചതുരത്തിന്റേതായി മുൻപ് പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. എന്തോ ഒരു സസ്പെൻസ് ചിത്രത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന് ടീസറിൽ നിന്നും വ്യക്തമായിരുന്നു. ചതുരത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത് സ്വാസികയും റോഷനുമാണ്. 

അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. 

ചതുരതതിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്റർ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സ്വാസികയും റോഷനും തമ്മിലുള്ള ഇന്റിമേറ്റ് രം​ഗമായിരുന്നു വിമർശനങ്ങൾക്ക് വഴിവച്ചത്. "സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല", എന്നായിരുന്നു വിമർശനങ്ങൾക്ക് സ്വാസിക നൽകിയ മറുപടി. 

'ഇതാദ്യമായിട്ടാ എന്നെയൊരു പെണ്ണ് തോൽപ്പിക്കുന്നത്'; സസ്പെൻസ് നിറച്ച് 'ചതുരം' ടീസർ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ