തിയറ്ററില്‍ വൻ വിജയമായില്ല, യോദ്ധ ഒടിടിയില്‍ ഹിറ്റ്, ഇന്ത്യയില്‍ ആകെ നേടിയത്

Published : May 08, 2024, 02:57 PM IST
തിയറ്ററില്‍ വൻ വിജയമായില്ല, യോദ്ധ ഒടിടിയില്‍ ഹിറ്റ്, ഇന്ത്യയില്‍ ആകെ നേടിയത്

Synopsis

യോദ്ധ ഇന്ത്യയില്‍ നേടിയത്.

നിഖില്‍ സിദ്ധാര്‍ഥ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാഷി ഖന്നയാണ്. യോദ്ധ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ 349 രൂപയ്‍ക്ക് വാടകയ്‍ക്ക് ലഭ്യമാണെങ്കിലും ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസില്‍ നേരിയ കളക്ഷൻ നേടാനാകുന്നുണ്ട്.

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധ 42.1  കോടി ഇന്ത്യയില്‍ നേടിയെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. വലിയ പ്രതീക്ഷകളോടെ എത്തിയ യോദ്ധ സിനിമ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ ഇടംനേടിയെങ്കിലും വൻ കുതിപ്പ് രേഖപ്പെടുത്താനാകാത്തത് ആരാധകരില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നു. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ മുൻ നിരയില്‍ എത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: തിയറ്ററുകളില്‍ ആവേശത്തിന് തിരിച്ചടി, ഫഹദ് ചിത്രം നഷ്‍ടപ്പെടുത്തിയത് വൻ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക