ലോക്ക്ഡൗണില്‍ ആരും പട്ടിണി കിടക്കില്ലെന്ന് മുഖ്യമന്ത്രി; കയ്യടിച്ച് സിദ്ധാര്‍ഥ്

By Web TeamFirst Published May 8, 2021, 2:29 PM IST
Highlights

നേരത്തെ നടൻ പ്രകാശ് രാജും  മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു. ഒരുപാട് പേര്‍ക്ക് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. 
 

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ മെയ് 16വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ തീരുമാനത്തിന്  കയ്യടിയുമായി എത്തിയിരിക്കുകയാണ് നടന്‍ സിദ്ധാര്‍ഥ്. 

ട്വിറ്ററില്‍ പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ഥ് അദ്ദേഹത്തെ പ്രശംസിച്ചത്. പിണറായി വിജയന്റെ ട്വീറ്റും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. നേരത്തെ നടൻ പ്രകാശ് രാജും  മുഖ്യമന്ത്രിയെ പ്രശംസിച്ചിരുന്നു. ഒരുപാട് പേര്‍ക്ക് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രചോദനമാകുമെന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. 

👏🏽 https://t.co/oiBtNKmBQW

— Siddharth (@Actor_Siddharth)

‘ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ആഹാരം എത്തിക്കാൻ വേണ്ടുന്ന നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ആരംഭിക്കും‘, എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!