മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഒപ്പം 3 പേരും; ആരാവും മികച്ച നടൻ? സൈമ അവാർഡ്‍സ് നോമിനേഷൻ പ്രഖ്യാപിച്ചു

Published : Jul 18, 2024, 12:52 PM ISTUpdated : Jul 18, 2024, 01:23 PM IST
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഒപ്പം 3 പേരും; ആരാവും മികച്ച നടൻ? സൈമ അവാർഡ്‍സ് നോമിനേഷൻ പ്രഖ്യാപിച്ചു

Synopsis

മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരത്തിന് ആറ് പേരാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്

ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് ആയ സൗത്ത് ഇന്ത്യന്‍ ഇന്റർനാഷനൽ മൂവി അവാർഡ്‍സ് (സൈമ) 2004 എഡിഷന്‍റെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. 2003 ല്‍ തിയറ്ററുകളിലെത്തിയ ചിത്രങ്ങളിലെ മികവുകള്‍ക്കാണ് പുരസ്കാരം. മലയാളം അടക്കമുള്ള ഭാഷകളിലെ വിവിധ വിഭാഗങ്ങളിലെ നോമിനേഷനുകള്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് ഏതാനും ദിവസങ്ങളായി സംഘാടകര്‍. മലയാളത്തിലെ മികച്ച നടനും ചിത്രത്തിനുമുള്ള നോമിനേഷനുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

മലയാളത്തിലെ മികച്ച നടനുള്ള പുരസ്കാരത്തിന് ആറ് പേരാണ് നോമിനേഷന്‍ നേടിയിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ബേസില്‍ ജോസഫ് എന്നിവര്‍ക്കാണ് നോമിനേഷന്‍. നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിക്ക് നോമിനേഷന്‍ നേടിക്കൊടുത്തതെങ്കില്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നത് ജീത്തു ജോസഫ് ചിത്രം നേരിലെ പ്രകടനത്തിന് ആണ്. സുരേഷ് ഗോപി- ഗരുഡന്‍, ടൊവിനോ തോമസ്- 2018, ജോജു ജോര്‍ജ്- ഇരട്ട, ബേസില്‍ ജോസഫ്- ഫാലിമി, കഠിന കഠോരമീ അണ്ഡകഠാഹം എന്നിങ്ങനെയാണ് പരിഗണിക്കുന്ന ചിത്രങ്ങള്‍.

മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് അഞ്ച് സിനിമകളാണ് പരിഗണിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം, ജീത്തു ജോസഫ് ചിത്രം നേര്, ജൂഡ് ആന്തണി ജോസഫ് ചിത്രം 2018, ജിയോ ബേബി ചിത്രം കാതല്‍, രോഹിത് എം ജി കൃഷ്ണന്‍ ചിത്രം ഇരട്ട എന്നിവ. സെപ്റ്റംബര്‍ 14, 15 തീയതികളിലായി ദുബൈ ഡബ്ല്യുടിസിയിലാണ് പുരസ്കാര നിശ. 

ALSO READ : രണ്ട് മാസത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്; വേറിട്ട റീ റിലീസുമായി 'ഗു'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'
സൂര്യ - ജിത്തു മാധവൻ ചിത്രം സൂര്യ 47 ആരംഭിച്ചു, നായികയായി നസ്രിയ