'പത്തൊമ്പതാം നൂറ്റാണ്ട്' ഒറ്റ ഫ്രെയിമില്‍, ഫോട്ടോ പങ്കുവെച്ച് സിജു വില്‍സണ്‍

By Web TeamFirst Published Mar 17, 2021, 6:46 PM IST
Highlights

പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലെ പ്രവര്‍ത്തകരാണ് ഫോട്ടോയിലുള്ളത്.

സിജു വില്‍സണ്‍ നായകനാകുന്ന പുതിയ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോ നേരത്തെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ ഒട്ടുമിക്ക ആള്‍ക്കാരെയും ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സിജു വില്‍സണ്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കറായിട്ടാണ് സിജു വില്‍സണ്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥയാണ് ചിത്രം പറയുന്നത്.   സിനിമയില്‍ അഭിനയിക്കുന്നതിനായി കഴിഞ്ഞ ആറ് മാസമായി സിജു കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിക്കുന്നു. വിനയൻ തന്നെയാണ് ചിത്രത്തിന്റെ  തിരക്കഥ എഴുതുന്നത്. കയാദു ലോഹറാണ് ചിത്രത്തിലെ നായിക. സിജു വില്‍സണിന്റെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇത്. വൈകിയാണെങ്കിലും മികച്ചത്, ഒരിക്കലും ഇല്ലെങ്കിലും എന്ന് പറഞ്ഞ് നേരത്തെ സിജു വില്‍സണ്‍ സിനിമയ്‍ക്കായുള്ള തയ്യാറെടുപ്പിന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു.

ഛായാഗ്രാഹകൻ ഷാജികുമാറാണ്.

വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

click me!