ബജറ്റ് 200 കോടി, ബോക്സ് ഓഫീസില്‍ പതറി; 57-ാം ദിവസം 'സിക്കന്ദര്‍' ഒടിടിയില്‍

Published : May 25, 2025, 04:02 PM IST
ബജറ്റ് 200 കോടി, ബോക്സ് ഓഫീസില്‍ പതറി; 57-ാം ദിവസം 'സിക്കന്ദര്‍' ഒടിടിയില്‍

Synopsis

എ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം

ബോളിവുഡില്‍ കുറച്ചുകാലമായി മുന്‍നിര നായകന്മാരുടെ ചിത്രങ്ങളൊന്നും കാര്യമായി വിജയിക്കുന്നില്ല. സല്‍മാന്‍ ഖാന്‍റെ കാര്യമെടുത്താലും അങ്ങനെ തന്നെ. ഏറ്റവുമൊടുവില്‍ സല്‍മാന്‍റേതായി പുറത്തെത്തിയത് എ ആര്‍ മുരുഗദോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സിക്കന്ദര്‍ ആണ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് മാര്‍ച്ച് 30 ന് ആയിരുന്നു. സല്‍മാന്‍ ഖാന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നെങ്കിലും അവരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചില്ല. ഫലം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കാന്‍ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ഒടിടിയില്‍ എത്തിയിരിക്കുകയാണ് ചിത്രം.

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഇന്ന് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 33 ദിവസം കൊണ്ട് ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയ കളക്ഷന്‍ 130.89 കോടി ആയിരുന്നു ഗ്രോസ് കളക്ഷനാണ് ഇത്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷന്‍ 110.36 കോടിയും ആയിരുന്നു. വിദേശത്തുനിന്ന് നേടിയ 54 കോടി ഉള്‍പ്പെടെ ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 184.89 കോടി ആയിരുന്നു. അതായത് ബജറ്റ് മറികടക്കാന്‍ പോലും ചിത്രത്തിന് സാധിച്ചില്ല.

അതേസമയം ചിത്രത്തിന്‍റെ മറ്റ് റൈറ്റ്സുകള്‍ കാരണം ചിത്രം റിലീസിന് മുന്‍പ് തന്നെ നിര്‍മ്മാതാവിനെ സേഫ് ആക്കിയതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തിന്‍റെ (പോസ്റ്റ് തിയട്രിക്കല്‍) ഒടിടി റൈറ്റ്സിന് നെറ്റ്ഫ്ലിക്സ് നല്‍കിയത് 85 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷന്‍ അനുസരിച്ച് മാറ്റം വരുന്ന തുക കൂടിയായിരുന്നു ഇത്. ചിത്രം ബോക്സ് ഓഫീസില്‍ 350 കോടിയിലേറെ നേടിയാല്‍ 85 കോടിയുടെ സ്ഥാനത്ത് നെറ്റ്ഫ്ലിക്സ് 100 കോടി വരെ നല്‍കേണ്ടിയിരുന്നു. എന്നാല്‍ അത് നടക്കാത്തതിനാല്‍ നെറ്റ്ഫ്ലിക്സ് കൂടുതല്‍ തുക നല്‍കേണ്ടിവന്നില്ല.  ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് സീ ചാനലിലാണ്. 50 കോടിയാണ് സീ നല്‍കുന്നത്. ചിത്രത്തിന്‍റെ മ്യൂസിക് റൈറ്റ്സ് സീ മ്യൂസിക് കമ്പനിക്കാണ്. 30 കോടിയാണ് ഈ ഇനത്തില്‍ ലഭിക്കുക. എല്ലാം ചേര്‍ത്ത് 165 കോടി. 

നദിയാദ്‍വാല ഗ്രാന്‍ഡ്‍സണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്, സല്‍മാന്‍ ഖാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സാജിദ് നദിയാദ്‍വാലയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം