ചിമ്പു നായകനായി 'വെന്ത് തനിന്തത് കാട്' ഒരുങ്ങുന്നു, നായികയും ഡബ്ബിംഗ് പൂര്‍ത്തിയാക്കി

By Web TeamFirst Published Aug 5, 2022, 8:00 PM IST
Highlights

ഗൗതം വാസുദേവ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് (Vendhu Thanindhathu Kaadu).

ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ്  'വെന്ത് തനിന്തത് കാട്' . ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെന്ത് തനിന്തത് കാട്'. അതുകൊണ്ടു തന്നെ ചിമ്പു ചിത്രത്തിന്റെ വിശേഷങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ഏറെ സ്വീകാര്യതയും ലഭിക്കാറുണ്ട്. 'വെന്ത് തനിന്തത് കാടിന്റെ' ഡബ്ബിംഗ് ജോലികളെ കുറിച്ചുള്ള അപ്‍ഡേറ്റാണ് പുതുതായി വന്നിരിക്കുന്നത് (Vendhu Thanindhathu Kaadu).

ചിമ്പു അടുത്തിടെ തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ നായിക സിദ്ധിയും തന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വപ്‍നം യാഥാര്‍ഥ്യമായതു പോലെ എന്നാണ് സിദ്ധി എഴുതിയിരിക്കുന്നത്.  ഗൗതം വാസുദേവ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ മേനോനൊപ്പമുള്ള ഫോട്ടോയും സിദ്ധി പങ്കുവെച്ചിട്ടുണ്ട്. സിദ്ധാര്‍ഥ നൂനി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എ ആര്‍ റഹ്‍മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം.

Andddd that’s a wrap for Paavai’s dubbing🤍
Thank you sir for believing in me and letting me DUB for myself.
Dreams do come true… still can’t believe I am a GVM Heroine! 🧿🥹♥️🤍 pic.twitter.com/XjBykxUSs1

— Siddhi Idnani (@SiddhiIdnani)

ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ: ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.

ചിമ്പുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : 'ലൈഗറി'ല്‍ ആറ് പാട്ടുകള്‍, ഏഴ് ഫൈറ്റ് സീനുകള്‍, സെൻസര്‍ കഴിഞ്ഞു

click me!