'ഏട്ടാ.. ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും'; ​ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് അഭയ ഹിരണ്മയി

Published : Jan 30, 2025, 04:01 PM ISTUpdated : Jan 30, 2025, 04:12 PM IST
'ഏട്ടാ.. ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും'; ​ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് അഭയ ഹിരണ്മയി

Synopsis

​ഗോപി സുന്ദറാണ് അമ്മ ലിവി സുരേഷ് ബാബു മരിച്ച വിവരം രാവിലെ അറിയിച്ചത്.

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന്റെ അമ്മയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് ​ഗായികയും നടിയുമായ അഭയ ഹിരണ്മയി. ഈ വേദന മറികടക്കാനുള്ള ഊർജ്ജം പ്രപഞ്ചം നൽകുമെന്നും ഇനിയുള്ള കാലമത്രയും വഴിവിളക്കായി അമ്മ കൂടെ ഉണ്ടാകുമെന്നും അഭയ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ​ഗായികയുടെ പ്രതികരണം. 

‘സംഗീതത്തിലെ നിങ്ങളുടെ നാൾവഴികളെ കുറിച്ച് എനിക്കറിയാം. അമ്മയിലൂടെ കേട്ട സിലോൺ റേഡിയോയിലെ ഒട്ടനവധി തമിഴ് ഗാനങ്ങളിൽ തുടങ്ങിയ യാത്രയാണത്. ഇനിയുള്ള കാലമത്രയും അമ്മ വഴിവിളക്കായി നിങ്ങളുടെ കൂടെ ഉണ്ടായിരിക്കട്ടെ. ഏട്ടാ..ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നിങ്ങൾക്ക് നൽകും. അമ്മയിലൂടെ തന്നെ ആ മുറിവ് സുഖപ്പെടട്ടെ’, എന്നായിരുന്നു അഭയ ഹിരണ്മയി കുറിച്ചത്. 

​ഗോപി സുന്ദറാണ് അമ്മ ലിവി സുരേഷ് ബാബു മരിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അറുപത്തി അഞ്ച് വയസായിരുന്നു. സുരേഷ് ബാബുവാണ് ലിവിയുടെ ഭര്‍ത്താവ്. ഗോപി സുന്ദറിനൊപ്പം ശ്രീ എന്നൊരു മകളുമുണ്ട്. ഇവര്‍ മുംബൈയിലാണ്. ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ) ആണ് ശ്രീയുടെ ഭര്‍ത്താവ്.

ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു; വൈകാരികമായ കുറിപ്പ് പങ്കുവച്ച് സംഗീത സംവിധായകന്‍

അമ്മയുടെ വിയോ​ഗത്തിൽ ​ഗോപി സുന്ദർ കുറിച്ചത്

അമ്മ, എനിക്ക് ജീവിതം, സ്നേഹം, എന്‍റെ സ്വപ്നങ്ങൾ ഇവയെല്ലാം നേടാനുള്ള ശക്തി നൽകി. ഞാൻ സൃഷ്ടിക്കുന്ന ഓരോ സംഗീത്തിലും നിങ്ങള്‍ എനിക്ക് പകര്‍ന്ന സ്നേഹം ഉണ്ട്. നിങ്ങൾ പോയിട്ടില്ല..എന്റെ ഹൃദയത്തിലും എന്‍റെ മെലഡികളിലും ഞാൻ എടുക്കുന്ന ഓരോ ചുവടിലും ജീവിക്കുന്നു. നിങ്ങളുടെ ആത്മാവിന് സമാധാനം ലഭിക്കട്ടെയെന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ്. പക്ഷേ, അമ്മ ഇപ്പോഴും എന്നോടൊപ്പമുണ്ടെന്ന് എനിക്കറിയാം. എന്നെ കാത്തുകൊണ്ടിരിക്കുന്നുണ്ട്. സമാധാനത്തോടെ വിശ്രമിക്കൂ, അമ്മ..നിങ്ങള്‍ എപ്പോഴും എന്റെ ശക്തിയും എന്‍റെ യാത്രകളിലെ പ്രകാശവുമായിരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു