
ഗായിക അമൃത സുരേഷിനും മുൻ ഭര്‍ത്താവ് ബാലയ്‍ക്കുമെതിരെ വന്ന വാര്‍ത്തയ്‍ക്ക് എതിരെ വിമര്‍ശനവുമായി അഭിരാമി സുരേഷ്. മകള്‍ പാപ്പു കാണ്‍കേ അമൃത ബാലയോട് കയര്‍ത്ത എന്ന വാര്‍ത്തയ്‍ക്ക് എതിരെയാണ് അഭിരാമി രംഗത്ത് എത്തിയിരിക്കുന്നത്. ബാല ചേട്ടനെ പറ്റി ഡിവോഴ്‍സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാൻ ആഗ്രഹിക്കുകയോ ചെയ്‍തിട്ടില്ല. ഞങ്ങളെ പറ്റി പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നും ഗായിക അഭിരാമി സുരേഷ് പറയുന്നു.
ഈ ന്യൂസും ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകൾ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോൾ, കഥകൾ മെനയുമ്പോൾ, കഥകൾ ട്വിസ്റ്റ് ചെയ്‍തു സ്പ്രെഡ് ആക്കുമ്പോൾ ഒക്കെ ഒരുപാട് വിഷമം തോന്നാറുണ്ട്. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാൻ ഉള്ള റിസോഴ്‍സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല. അപ്പോൾ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാൻ ഈ ചാനൽ ശ്രദ്ധിക്കുന്നത്. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ തെറ്റാണ്. പുറകെ ഒരുപാട് ന്യൂസുകളും കണ്ടു.
അതിലൊക്കെ പ്രത്യക്ഷമായും പരോക്ഷമായും വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വർത്തകള്‍ക്ക്. ഈ ഒരു ടെക്‌നിക് അറിയുന്ന ആർക്കും എന്തും പറയാം ആരെയും പറ്റി, പക്ഷെ ഇതൊരുപാട് കൂടുതലാണ്. ഇനിയുമുണ്ട് ഒരുപാട് ചെന്നെല്സ് . TO CINEMATALKSMALAYALAM - IT HURTS! ബ്രൂട്ടലി.
ഹോസ്‍പിറ്റലില്‍ നിന്നും നേരെ സുഖം തേടി പോയി എന്നോ ചില്ല് ചെയ്‍തു ഫ്രൂട്ട് തിന്നാൻ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാർത്ത തുടങ്ങുന്നത് തന്നെ. ഈ ഹോസ്‍പിറ്റൽ എമർജൻസി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ്. ഡിയോ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോൾ എടുത്ത ഒന്നാണ്. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല.അതുപോലെ ഈ ഹൈലൈറ്റു ചെയ്‍തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോൾ ഈ പറയുന്ന ആൾ അമൃതയുടെയും പാപ്പുമോളുടെയയും കൂടെ ഉണ്ട് ആയിരുന്നോ ?
ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാർത്തകൾ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളിൽ ഒന്നാണിത്. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തിൽ എനിക്ക് വലിയ ധാരണ ഇല്ല.. ഇതിന്റെ പുറകെ പോയാൽ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട്, പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്ത പലപ്പോഴും.പക്ഷെ, ദിസ് ഈസ് ബ്രൂട്ടൽ, തെറ്റായ വാർത്തകൾ ഒരുപാട് ഫോളോവേഴ്‍സിലേക്ക് എത്തിക്കുമ്പോൾ, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവർ പോലും അറിയാത്ത കള്ളക്കഥകൾക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്. ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം..
ചേച്ചി പ്രതിക്കാറില്ല ഒന്നിനും. കാരണം അവർ പറയുന്നതിന് വരെ കഥകൾ മെനയുന്ന ഒരു പ്രത്യേക തരം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇൽ കണ്ടിട്ടുള്ളത്. അമൃത അമൃത അമൃത. അമൃത ചിരിച്ചാൽ പ്രശ്‍നം, അമൃത മോഡേൺ ഉടുപ്പിട്ടാൽ പ്രശ്‍നം, അമ്രതയുടെ സന്തോഷങ്ങൾ പങ്കിട്ടാൽ പ്രശ്‍നം.
കോടതി മുറിയിൽ ഇരുന്ന് കേട്ടതും കണ്ടതുമായ മട്ടിൽ കുറെ കള്ള പ്രചരണവുമായി കുറെ മീഡിയ പീപ്പിൾ. ഒരുപാട് നെഞ്ചുപൊട്ടുന്ന വാർത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്. അവരുടെ ഡിവോഴ്‍സ് കഴിഞ്ഞു, നിയമപരമായ രീതിയിൽ അവർ പിരിഞ്ഞു. പിന്നീട് പപ്പുമോളോട് സ്നേഹം എന്ന പേരിൽ ആയിരക്കണക്കിന് ന്യൂസ് ചാനലുകള്‍. സ്നേഹമുണ്ടെങ്കിൽ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോർട്ട് ചെയ്‍ത് നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്. ഇത് ഒരു മാതിരി. എന്തായാലും ആരാന്റമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല ചേല്. നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ, ക്രൂശിക്കപ്പെടാതെ ജീവിക്കാൻ എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ.അതുപോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്‍സിനു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാൻ ആഗ്രഹിക്കുകയോ ചെയ്‍തിട്ടില്ല. ഇപ്പോളും അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്ത്ഥിക്കുന്നു. ഈ ചാനല്‍ ഒരുപാട് വീഡിയോയിട്ടുണ്ട്. അതിൽ ഞങ്ങളെ പറ്റി പറയുന്ന മിക്കതും എല്ലാം തെറ്റായ കാര്യങ്ങളാണ്.. അതുകൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക.
Read More: 'എന്റെ ഡ്രീം കോമ്പോ', പുതിയ സിനിമയുടെ ആവേശം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ