കരുത്തയായ അമൃതയിലേക്കുള്ള മാറ്റം എങ്ങനെ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി താരം

Web Desk   | Asianet News
Published : Sep 13, 2021, 12:30 PM IST
കരുത്തയായ അമൃതയിലേക്കുള്ള മാറ്റം എങ്ങനെ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി താരം

Synopsis

ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കിൽ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം. 

ഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നണി ​ഗായികയായി മാറിയ ആളാണ് അമൃത സുരേഷ്. പാട്ടും തന്റെ മ്യൂസിക് ബാൻഡിന്റെ പ്രവർത്തനങ്ങളുമായി വളരെ സജീവമാണ് അമൃതയിപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പ്രേക്ഷകരുമായി സംവാദിക്കാറുള്ളയാളാണ്. ഇപ്പോഴിതാ ഇൻസ്റ്റാ​ഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് അമൃത നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

ഐഡിയ സ്റ്റാർ സിംഗറിൽ കണ്ട അമൃതയിൽ നിന്നും ഇപ്പോഴത്തെ കരുത്തയായ അമൃതയിലേക്കുള്ള മാറ്റത്തെ കുറിച്ചായിരുന്നു ഒരാളുടെ ചോദ്യം.“ചിലപ്പോൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മനോഹരമായ ചലഞ്ചുകൾ തന്ന കരുത്താവും കാരണം,” എന്നായിരുന്നു അമൃതയുടെ മറുപടി. 

പേടിയോടെ സമീപിക്കുകയും പിന്നീട് ആ പേടിയെ ബോധപൂർവ്വം മറികടക്കാൻ ശ്രമിക്കുകയും ചെയ്ത എന്തെങ്കിലും ജീവിതത്തിൽ ഉണ്ടോ? എന്ന ചോദ്യത്തിന്, തനിക്ക് അണ്ടർവാട്ടർ വളരെ പേടിയായിരുന്നു എന്നും, ഒരിക്കൽ നിർബന്ധത്തിനു വഴങ്ങി സ്നോർക്കിംഗ് ചെയ്തതോടെയാണ് ആ പേടിയെ തരണം ചെയ്തതെന്നുമായിരുന്നു അമൃതയുടെ മറുപടി.

നല്ല ജീവിതം നയിക്കാനുള്ള ഉപദേശം എന്താണ് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. “എല്ലാവർക്കും അവരവരുടേതായ ലൈഫുണ്ട്. എന്റെ ശരി ആയിരിക്കണമെന്നില്ല നിങ്ങളുടെ ശരി. ആരുടെ ലൈഫുമായി നമ്മളെ താരതമ്യപ്പെടുത്താതെ, നമുക്ക് എന്താണോ ശരി എന്ന് തോന്നുന്നത് അത് ചെയ്യുക“ എന്നാണ് അമൃത മറുപടി നൽകിയത്. 

ചുണ്ടിലെ ചിരി സത്യമോ മിഥ്യയോ, സത്യമെങ്കിൽ ആ ചിരിക്ക് പിന്നിലുള്ള നിങ്ങളുടെ സന്തോഷം എന്താണ് എന്നായിരുന്നു മറ്റൊരു ചോദ്യം. “ഈ ചുണ്ടിലെ ചിരി സത്യമാണ്. അത് മാത്രമാണ് സത്യമായിട്ടുള്ളത്. ആരുടെയും ചിരി നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ. പക്ഷേ നമുക്ക് ചിരിക്കാനായിട്ട് ആരോടും ഒന്നും ചോദിക്കണ്ട. ഈ ചുണ്ടിലെ ചിരി എന്നും സത്യമാണ്“ എന്നാണ് അമൃത പറഞ്ഞത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്താരാഷ്ട്ര സിനിമാ വ്യാപാരത്തിന് വാതിൽ തുറന്ന് കേരള ഫിലിം മാർക്കറ്റ്; മൂന്നാം പതിപ്പിന് തുടക്കമായി
നിങ്ങൾ ധരിക്കുന്ന വസ്ത്രമല്ല സ്വാതന്ത്ര്യബോധം നിർവ്വചിക്കുന്നത്: തനിഷ്ഠ ചാറ്റർജി