
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ഗായികയാണ് അഞ്ജു ജോസഫ്. പിന്നണി ഗാനരംഗത്തും സ്റ്റേജ് ഷോകളിലും സജീവമായ അഞ്ജു സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മുൻപ് തന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട് അഞ്ജു ജോസഫ് പറഞ്ഞ വാക്കുകൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ഡിവോഴ്സ്സിനെ കുറിച്ചും വീണ്ടും സംസാരിക്കുകയാണ് അഞ്ജു ജോസഫ്.
ഡിവോഴ്സ് ചെയ്തുവെന്ന് കരുതി ഒരാളെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തേണ്ട കാര്യമോ കളിയാക്കേണ്ട കാര്യമോ ഇല്ലെന്നാണ് അഞ്ജു ജോസഫ് പറയുന്നത്. തന്നെ ഹാപ്പിയാക്കി വസിച്ചിരുന്നത് താൻ തന്നെയാണെന്നും ഡിവോഴ്സ് കഴിഞ്ഞതിന് ശേഷം അടുത്ത ബന്ധത്തിലേക്ക് പോവാൻ താൻ 4 വർഷത്തോളം കാത്തിരുന്നുവെന്നും അഞ്ജു ജോസഫ് പറയുന്നു.
"എന്റെ ഡിവോഴ്സിനെ പറ്റി ഞാൻ ഓപ്പൺ അപ്പ് ചെയ്യാനുള്ള കാരണം ഞാനന്ന് തന്നെ പറഞ്ഞിരുന്നു. ഡിവോഴ്സ് ഒരു കുറ്റമല്ല. ഒരാൾ ഡിവോഴ്സ് ചെയ്തുവെന്ന് കരുതി അയാളെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തേണ്ട കാര്യമോ കളിയാക്കേണ്ട കാര്യമോ ഇല്ല. കുറെയൊക്കെ ഇത് മാറിയിട്ടുണ്ട്. ഈ ഒരു പ്രോസസിൽ പോയി കഴിയുമ്പോൾ നമുക്ക് ഉണ്ടാവുന്ന കുറേ പ്രശ്നങ്ങളുണ്ട്. സെൽഫ് റെസ്‌പെക്ട്, കോൺഫിഡൻസ് , വിശ്വാസം, നമ്മുടെ പുറത്തു തന്നെയുള്ള ഒരു ബിലീഫ്, ഇങ്ങനത്തെ സാധങ്ങൾ എല്ലാം ഇല്ലാതാകും." അഞ്ജു ജോസഫ് പറയുന്നു.
"അന്ന് ഞാൻ എല്ലാം തുറന്ന് സംസാരിച്ചപ്പോൾ എനിക്ക് കുറെ പേർ മെസ്സേജ് അയച്ചിരുന്നു. അവരോടെല്ലാം പറയാൻ ഉള്ളത്, എല്ലാത്തിനും ഒരു സെക്കന്റ് ചാൻസ് ഉണ്ട്. പതുക്കെ പതുക്കെ സെൽഫ് റെസ്പെക്റ്റ് കേറിവരും, ഞാൻ എപ്പോഴും ഓർത്തിട്ടുണ്ട് എന്നെ ഹാപ്പി ആക്കിയത് ഞാൻ തന്നെയാണ്, ഒറ്റയ്ക്ക് ആയിരുന്നപ്പോൾ ഞാൻ ഹാപ്പി ആയിരുന്നു. അതുകൊണ്ടാണ് എനിക്ക് ആദിത്യയെ എടുക്കാൻ പറ്റിയത്.
2018 ന് ശേഷം ഞാൻ 2022 വരെ കാത്തിരുന്നു, ഞാൻ ബ്രേക്ക് എടുത്തു. റീബോണ്ടിലേക്ക് പോകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരെണ്ണം കഴിഞ്ഞിട്ട് നേരെ അടുത്തതിലേക്ക് എടുത്തു ചാടിയാൽ നമ്മൾ അതേ പാറ്റേണിൽ തന്നെ ആയിരിക്കും വീണ്ടും വീണ്ടും കേറുന്നത്." അഞ്ജു ജോസഫ് കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അഞ്ജു ജോസഫിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ