
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ഗായിക സുജാത മോഹൻ പങ്കുവച്ച വാക്കുകൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ദുരന്തമുഖത്ത് നിന്നും രക്ഷിക്കുന്നവരെ കുറിച്ചാണ് ഈ പോസ്റ്റ്. ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചിന്തിക്കേണ്ട വാക്കുകൾ എന്നാണ് പലരും കമന്റുകളായി പോസ്റ്റിന് താഴെ കുറിക്കുന്നത്.
"മക്കളെ..നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല..നിങ്ങളുടെ ആരുമല്ല..ഇത് കണ്ടു നിങ്ങൾ വളരുക..നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക..നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം..ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണമെന്ന്. വയനാടിനൊപ്പം പ്രാർത്ഥനകളോടെ", എന്നാണ് സുജാതയുടെ പോസ്റ്റ്. Copied...Credits: Anon എന്നും സുജാത കുറിച്ചിട്ടുണ്ട്.
സുജാതയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. 'എത്ര അർത്ഥവത്തായ വരികൾ ചേച്ചി, അശുഭ കാലഘട്ടത്തിൽ കേൾക്കാൻ കഴിഞ്ഞ ഏറ്റവും മനോഹരമായ വാക്കുകൾ, ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച വളരെ അർത്ഥവത്തായ വാക്കുകൾ. ബിഗ് സല്യൂട്ട്, ഇതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്, നല്ല വാക്കുകൾ. ഇതാണ് കുഞ്ഞുങ്ങൾ പഠിച്ച് വളരേണ്ടത്, എത്ര മനോഹരമായ വാക്കുകൾ ഇതിൽ എല്ലാം ഉണ്ട്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അഞ്ച് രൂപ കൊടുത്താൽ പത്ത് പേരെ അറിയിക്കണോ? വിമർശകയ്ക്ക് തക്കതായ മറുപടിയുമായി നവ്യ
അതേസമയം, മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 300 കടന്നിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ തൊണ്ണൂറ്റി ഒന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് ഉള്ളത്. ഇതിൽ 9328 പേരുണ്ട്. ഉരുള്‍പൊട്ടല്‍4 9 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം മുതല്‍ വെള്ളം ഒഴുകി പോയ കോഴിക്കോട് ജില്ലവരെ പൊലീസിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ