ലേഡി സിങ്കം ശക്തി ഷെട്ടി എത്തി; എന്‍റെ ഹീറോയെന്ന് ദീപികയുടെ ചിത്രത്തില്‍ സംവിധായകന്‍.!

Published : Apr 20, 2024, 04:58 PM IST
 ലേഡി സിങ്കം ശക്തി ഷെട്ടി എത്തി; എന്‍റെ ഹീറോയെന്ന് ദീപികയുടെ ചിത്രത്തില്‍ സംവിധായകന്‍.!

Synopsis

ദീപിക പദുക്കോണിനെ കൂടാതെ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ എന്നിവരും സിങ്കം എഗെയ്‌നില്‍ അഭിനയിക്കുന്നുണ്ട്.

മുംബൈ: രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസിയിലെ പുതിയ ചിത്രം സിങ്കം എഗെയ്‌നില്‍ നായികയായി ദീപിക പാദുകോണ്‍ എത്തുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് ബോളിവുഡ് കേട്ടത്. ഇപ്പോള്‍ ക്യാരക്ടറായി വേഷമിട്ട ദീപികയുടെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. സിങ്കം ഫ്രാഞ്ചെസിയിലെ സംവിധായകന്‍ ചിത്രങ്ങള്‍ രോഹിത്ത് ഷെട്ടിയും ചിത്രം പങ്കുവച്ചിട്ടുണ്ട്.  

തന്‍റെ ക്യാരക്ടറിന്‍റെ ചിത്രം പങ്കുവച്ച ദീപിക ലേഡി സിങ്കം എന്നാണ് ഹാഷ്ടാഗ് നല്‍കിയിരിക്കുന്നത്. ഒപ്പം തന്നെ കഥാപാത്രത്തിന്‍റെ പേരായ ശക്തി ഷെട്ടി എന്നും ഹാഷ്ടാഗ് ഇട്ടിട്ടുണ്ട്. റീലിലും, റിയല്‍ ലൈഫിലും എന്‍റെ ഹീറോ എന്ന് പറഞ്ഞാണ് രോഹിത് ഷെട്ടി ദീപികയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

രോഹിത് ഷെട്ടിയുടെ പോസ്റ്റിന് അടിയില്‍ കമന്‍റില്‍ "ലെറ്റ്സ് ഡൂ ഇറ്റ്" എന്ന് ദീപിക എഴുതിയിട്ടുണ്ട്. ദീപികയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, ഇന്ത്യൻ പോലീസ് ഫോഴ്‌സ് താരം മയ്യങ്ക് ടാൻഡൺ  " വണ്‍ ആന്‍റ് ഓണ്‍ലി" എന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. ദീപികയുടെ ഫൈറ്റർ സഹനടൻ അക്ഷയ് ഒബ്‌റോയ് പോസ്റ്റില്‍ ഫയർ ഇമോജികൾ ഇട്ടിട്ടുണ്ട്. 

ദീപിക പദുക്കോണിനെ കൂടാതെ അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ, കരീന കപൂർ എന്നിവരും സിങ്കം എഗെയ്‌നില്‍ അഭിനയിക്കുന്നുണ്ട്.

രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്സില്‍ ഇൻസ്‌പെക്ടർ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗൺ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ, പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്‍റെ റീമേക്കായിരുന്നു ആദ്യ ചിത്രം. 

തുടര്‍ന്ന് സിങ്കം റിട്ടേൺസ് 2014ൽ പുറത്തിറങ്ങി. അജയ് ദേവ്ഗൺ, കരീന കപൂർ അമോലെ ഗുപ്തേ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഫ്രാഞ്ചൈസിയിൽ രൺവീർ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018-ൽ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021-ൽ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാർ കോപ്പ് യൂണിവേഴ്സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്.

എല്‍.എസ്.ഡി 2വിന് തണുത്ത പ്രതികരണം; രണ്ടാം ഭാഗം ബോംബായോ.?

നടനും ബിജെപി ലോക്സഭ സ്ഥാനാര്‍ത്ഥുമായ രവി കിഷൻ തൻ്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ്

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ