കൂടുതൽ പ്രതിഫലം ഏത് സിംഗത്തിന്?, അക്ഷയ് കുമാറിനോ അജയ് ദേവ്‍ഗണിനോ?, രണ്‍വീറിന് എത്ര?, ദീപികയ്‍ക്ക് കുറവോ?

Published : Oct 11, 2024, 01:56 PM IST
കൂടുതൽ പ്രതിഫലം ഏത് സിംഗത്തിന്?, അക്ഷയ് കുമാറിനോ അജയ് ദേവ്‍ഗണിനോ?, രണ്‍വീറിന് എത്ര?, ദീപികയ്‍ക്ക് കുറവോ?

Synopsis

സിംഗം എഗെയ്‍ൻ ചിത്രത്തിലെ പ്രധാന താരങ്ങളുടെ പ്രതിഫലം പുറത്ത്.

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളാണ് സിംഗം സീരീസില്‍ ഉള്‍പ്പെട്ടവ. സംവിധാനം നിര്‍വഹിക്കുന്നത് രോഹിത്ത് ഷെട്ടിയാണ്. ബജറ്റ് ഏകദേശം 350 കോടിയുമാണ്.  അജയ് ദേവ്ഗണ്‍, കരീന കപൂര്‍ തുടങ്ങിയവര്‍ എത്തുന്ന സിംഗം എഗെയ്‍നിലെ പ്രധാന താരങ്ങളുടെ പ്രതിഫലം ചര്‍ച്ചയാകുകയാണ്.

അജയ് ദേവ്‍ഗണാണ് ചിത്രത്തിലെ നായകൻ. സിംഗത്തിനും സിഗം റിട്ടേണിനും ശേഷം താരം ഹിറ്റ് പൊലീസായി വേഷമിടുമ്പോള്‍ 35 കോടി രൂപയാണ് പ്രതിഫലം. കൂടുതല്‍ പ്രതിഫലവും താരത്തിന് തന്നെ. ബജിറാവു സിംഗമെന്ന കഥാപാത്രമായി താരം ചിത്രത്തില്‍ എത്തുമ്പോള്‍ ഭാര്യയാകുന്ന കരീന കപൂറിന് 10 കോടി രൂപയാണ് പ്രതിഫലം.

രണ്‍വീര്‍ സിംഗും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായി ഉണ്ടാകും. രണ്‍വീര്‍ സിംഗും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു പൊലീസ് ഓഫീസറാണ്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രം എസിപി സംഗ്രം സിമ്പ ആണ്. രണ്‍വീര്‍ സിംഗിന് ചിത്രത്തിന് 10 കോടി രൂപയാണ് പ്രതിഫലം.

ദീപിക പദുക്കോണ്‍ രോഹിത് ഷെട്ടിക്കൊപ്പം ആദ്യമായി കോപ് യൂണിവേഴ്‍സില്‍ നിര്‍ണായകമായ ഒരു കഥാപാത്രമായി എത്തുകയാണ്. ആക്ഷനും കോമഡിക്കും താരത്തിന്റെ കഥാപാത്രത്തിന് ചിത്രത്തില്‍ പ്രാധാന്യമുണ്ട്. ദീപിക പദുക്കോണ്‍ ചിത്രത്തില്‍ ഉള്ളത് ഒരു പ്രധാന ആകര്‍ഷമായിട്ടുണ്ട്. ദീപിക പദുക്കോണിന് ചിത്രത്തില്‍ ആറ് കോടി രൂപയാണ് പ്രതിഫലം. വീര്‍ സൂര്യവംശിയായാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഉള്ളത്. അക്ഷയ് കുമാറിന് ചിത്രത്തിന് 20 കോടി രൂപയാണ് പ്രതിഫലം. എസിപി സത്യയെന്ന ഒരു കഥാപാത്രമായി ചിത്രത്തില്‍ ഉള്ള ടൈഗര്‍ ഷ്രോഫിന് പ്രതിഫലം മൂന്ന് കോടി ആണ്.  ജാക്കി ഷ്രോഫിന്റെ ചിത്രത്തിന് രണ്ട് കോടി രൂപയും പ്രതിഫലമുണ്ട്. അര്‍ജുൻ കപൂര്‍ വില്ലനാകുമ്പോള്‍ ആറ് കോടിയും പ്രതിഫലമുണ്ട്.

Read More: വേട്ടയ്യൻ വീഴ്‍ത്തിയത് ആരെയൊക്കെ?, ഓപ്പണിംഗ് കളക്ഷനില്‍ മുന്നിലുള്ളത് 2024ൽ ആ ഒരു ചിത്രം മാത്രം, കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക