
സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് (Rajinikanth) നായകനായ ചിത്രം അണ്ണാത്തെ (Annaatthe) ആഘോഷത്തിമിര്‍പ്പില്‍ തിയറ്ററുകളിലെത്തി. സിരുത്തൈ ശിവയുടെ (Siruthai Siva) സംവിധാനത്തിലുള്ള ചിത്രം രജനികാന്ത് ആരാധകരെ തൃപ്‍തിപ്പെടുത്തുന്ന തരത്തില്‍ തന്നെയാണുള്ളത് എന്നാണ് പ്രതികരണങ്ങള്‍. എന്നാല്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നതും. ഫുള്‍ എനര്‍ജിയോടെയാണ് രജനികാന്ത് ചിത്രത്തില്‍ ഉള്ളത് എന്നുമാണ് പ്രതികരണങ്ങള്‍.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നായിക നയൻതാരയാണ്. മലയാളി താരം കീര്‍ത്തി സുരേഷ്, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂരി തുടങ്ങി ഒട്ടേറെ താരങ്ങളില്‍ അണ്ണാത്തെയിലുണ്ട്. ആഘോഷിക്കാനുള്ള ഒരു രജനികാന്ത് ചിത്രം എന്ന നിലയ്‍ക്കുതന്നെയായിരുന്നു അണ്ണാത്തെ റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞത്. അതുപോലെ തന്നെ അണ്ണാത്തെ ചിത്രത്തില്‍ രജനികാന്ത് മാനറിസങ്ങളെ ആവോളം ഉപയോഗിച്ചിട്ടുമുണ്ട് പ്രതികരണങ്ങള്‍.
സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
കുടുംബ പ്രേക്ഷകരെയും മുന്നില്‍ക്കണ്ടുള്ള ചിത്രമാണ് അണ്ണാത്തെയെന്ന് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. എന്നാല്‍ പുതിയ കാലത്തെ ചിത്രം വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്നും പറയുന്നു. രജനികാന്തിന്റേതടക്കമുള്ള മുൻ മാസ് ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് അണ്ണാത്തെയും എന്നും പ്രതികരണങ്ങളുണ്ട്. രജനികാന്ത് നിറഞ്ഞാടുക തന്നെയാണ് ചിത്രത്തില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെയും തിയറ്ററുകളില്‍ അണ്ണാത്തെ ചിത്രം റിലീസ് ചെയ്‍തിട്ടുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം കേരളത്തില്‍ തിയറ്ററുകള്‍ തുറന്നപ്പോള്‍ ആവേശത്തിലാക്കാൻ അണ്ണാത്തെയ്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.