മകളുടെ ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി സിത്താര കൃഷ്‍ണകുമാര്‍

Published : Jun 09, 2022, 10:27 AM ISTUpdated : Jun 09, 2022, 10:30 AM IST
മകളുടെ  ജന്മദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി സിത്താര കൃഷ്‍ണകുമാര്‍

Synopsis

ഹൃദയം സ്‍നേഹംകൊണ്ട് നിറയ്‍ക്കുക എന്നാണ് കുറിപ്പില്‍ സിത്താര കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്.  

മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര കൃഷ്‍ണകുമാര്‍. സിത്താര കൃഷ്‍ണകുമാറിന്റെ മകള്‍ സാവൻ ഋതുവും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ സായു എന്ന സാവന് ജന്മദിന ആശംസകളുമായി സിത്താര എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്. കുഞ്ഞുമണി എന്ന് വിളിച്ചാര സിത്താര കുറിപ്പ് തുടങ്ങുന്നത്.

കുഞ്ഞുമണി, നിന്നോട് ചിലത് പറയുകയാണ്. നീ ഒരു വര്‍ഷം കൂടി വലുതായി. അതുപോലെ നിന്റെ ഹൃദയവും. അത് സ്‍നേഹം കൊണ്ടു നിറയ്‍ക്കുക. നീ എത്രത്തോളം സ്‍നേഹിക്കുന്നുവോ അത്രയധികം നീ സുന്ദരിയാകും. അത്രത്തോളം നീ ആത്മവിശ്വാസം നേടും. കൂടുതല്‍ കരുത്തയാകും. സ്‍നേഹിക്കുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും സ്‍നേഹിക്കപ്പടുന്നതിലും നീ സന്തോഷം കണ്ടെത്തുക, സായുവിന് ജന്മദിന ആശംസകള്‍ എന്നാണ് സിത്താര കൃഷ്‍ണകുമാര്‍ എഴുതിയിരിക്കുന്നത്.

വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി

ഏറെക്കാലത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. 'നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയത്തിനാണ് ഇന്ന് സാക്ഷാത്‍കാരമായിരിക്കുന്നത്.

സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല.

വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന്റെ  ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍  തരംഗയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ടനാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.

Read More : ഡോ. റോബിൻ രാധാകൃഷ്‍ണനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് ദില്‍ഷ, കോഫിയെ ചൊല്ലി തര്‍ക്കിച്ച് റിയാസ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ