അന്ന് ശിവാജി ഗണേശന്റെ സൂപ്പര്‍ഹിറ്റ്, ഇന്ന് അതേ സിനിമാ പേരുമായി അമിതാഭ് ബച്ചൻ!

Published : Oct 15, 2019, 08:11 PM IST
അന്ന് ശിവാജി ഗണേശന്റെ സൂപ്പര്‍ഹിറ്റ്, ഇന്ന് അതേ സിനിമാ പേരുമായി അമിതാഭ് ബച്ചൻ!

Synopsis

ശിവാജി ഗണേശൻ നായകനായ സിനിമ അന്ന് വൻ ഹിറ്റായിരുന്നു.  

ഹിന്ദി സിനിമാ ലോകത്തെ ഇതിഹാസ നായകൻ അമിതാഭ് ബച്ചൻ ആദ്യമായി തമിഴകത്ത് എത്തുന്ന ചിത്രമാണ് ഉയര്‍ന്ധ മനിതൻ. തമിഴ്വന്നൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഉയര്‍ന്ധ മനിതൻ എന്ന പേരില്‍ മുമ്പ് ഒരു സിനിമ പ്രദര്‍ശനത്തിന് എത്തിയിരുന്നു. 1968ല്‍ ഇതിഹാസ നായകൻ ശിവാജി ഗണേശൻ നായകനായിട്ടായിരുന്നു സിനിമ പ്രദര്‍ശനത്തിന് എത്തിയത്.

ആര്‍ കൃഷ്‍ണനും എസ് പഞ്ചുവും ചേര്‍ന്നായിരുന്നു 1968ല്‍ ഉയര്‍ന്ധ മനിതൻ എന്ന സിനിമ സംവിധാനം ചെയ്‍തത്. ശിവാജി ഗണേശൻ നായകനായ സിനിമ അന്ന് വൻ ഹിറ്റുമായിരുന്നു. ഉയര്‍ന്ധ മനിതൻ എന്ന പേരില്‍ വീണ്ടും സിനിമ ഒരുങ്ങുമ്പോള്‍ അമിതാഭ് ബച്ചൻ ഒരു ഗ്രാമീണ വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചനും എസ് ജെ സൂര്യയും അച്ഛനും മകനുമായിട്ട് അഭിനയിക്കുന്നു. ഹിന്ദിയിലും തമിഴിലുമായിട്ടാണ് സിനിമ ഒരുക്കുന്നത്.

PREV
click me!

Recommended Stories

'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ
'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ