
ചെന്നൈ: അടുത്തിടെ തമിഴകത്ത് ചർച്ചയ്ക്ക് വഴിവച്ചൊരു സിനിമ പ്രഖ്യാപനം ആയിരുന്നു 'സൂര്യ 43'. നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രത്തിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന വാർത്തകൾ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രത്തിൽ നസ്രിയ ഫഹദും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും എന്നായിരുന്നു വിവരം. ദുൽഖറും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
'സൂരൈപോട്ര്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയിലായിരുന്നു ഈ ചിത്രത്തെക്കുറിച്ച്. 2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്. എന്നാല്‍ സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയെന്നാണ് വാര്‍ത്ത.
കഴിഞ്ഞ ഒക്ടോബറില്‍ ചിത്രം പ്രഖ്യാപിച്ചിട്ടും ഇതുവരെ ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റും പുറത്തുവന്നിരുന്നില്ല. ചിത്രത്തില്‍ നിന്നും ചില ക്രിയേറ്റീവായ പ്രശ്നങ്ങളാല്‍ സൂര്യ പിന്‍മാറിയെന്നാണ് വിവരം. ഇതോടെ നിര്‍മ്മാണത്തില്‍ നിന്നും സൂര്യ വിട്ടുനില്‍ക്കും. ഇതോടെ പ്രതിസന്ധിയിലാണ് പ്രൊജക്ട് എന്നാണ് റിപ്പോര്‍ട്ട്.
ഇതേ സമയം 'പുറനാന്നൂറ് (Purananooru)'എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സുധ ഉപേക്ഷിക്കില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴിലെ രണ്ട് വലിയ താരങ്ങളെ ഒന്നിച്ച് കൊണ്ടുവരാനാണ് സുധയുടെ നീക്കം. ധനുഷും ശിവകാര്‍ത്തികേയനുമാണ് ഇത്. സൂര്യയുടെ റോളില്‍ ധനുഷിനെയും, ദുല്‍ഖറിന്‍റെ റോളില്‍ ശിവകാര്‍ത്തികേയനെയും കൊണ്ടുവരാന്‍ സുധ ശ്രമം നടത്തുകയാണ്. താരങ്ങള്‍ മാറിയാലും ജിവി പ്രകാശ് കുമാര്‍ ആയിരിക്കും ചിത്രത്തിന്‍റെ സംഗീതം എന്നാണ് സൂചന.
1965 ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പാശ്ചത്തലത്തിലുള്ള ഒരു പീരിയിഡ് ഡ്രാമയാണ് 'പുറനാന്നൂറ്' പറയുന്നത് എന്നാണ് വിവരം. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാന്നൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികള്‍.
അതേ സമയം തന്‍റെ ഹിന്ദി ചിത്രം സര്‍ഫിറയുടെ റിലീസിന് കാത്തിരിക്കുകയാണ് സുധാ കൊങ്കര. സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം സൂരറൈ പോട്രിന്‍റെ റീമേക്ക് ആണ് സര്‍ഫിറ. അക്ഷയ് കുമാറാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. സര്‍ഫിറ ജൂലൈ 12 ന് തിയറ്ററുകളില്‍ എത്തും.
അറബി പയ്യനെ വിവാഹം കഴിക്കാന്‍ നടി സുനൈന; സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എല്ലാം മനസിലാക്കി ആരാധകര്‍
'കൽക്കി 2898 എഡി' കണ്ട് ത്രില്ലടിച്ച് അല്ലു അര്‍ജുന്‍: 'ഗ്ലോബല്‍ സംഭവം' എന്ന് പുഷ്പ താരം
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ