അമരൻ ഒരുങ്ങുന്നു, സെറ്റില്‍ നിന്നുള്ള വീഡിയോ പുറത്ത്, സ്റ്റൈലൻ ലുക്കില്‍ ശിവകാര്‍ത്തികേയൻ

Published : Jun 08, 2024, 11:46 AM ISTUpdated : Jun 08, 2024, 11:51 AM IST
അമരൻ ഒരുങ്ങുന്നു, സെറ്റില്‍ നിന്നുള്ള വീഡിയോ പുറത്ത്, സ്റ്റൈലൻ ലുക്കില്‍ ശിവകാര്‍ത്തികേയൻ

Synopsis

ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് അമരൻ.

ശിവകാര്‍ത്തികേയന്റെ ആരാധകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അമരൻ. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയൻ നായകനായ അമരന്റെ സെറ്റിലെ വീഡിയോ പ്രചരിക്കുന്നതാണ് ആരാധകര്‍ നിലവില്‍ ചര്‍ച്ചയാക്കുന്നത്.

യുദ്ധത്തിന്റെ പശ്ചാത്തലവും പ്രമേയമായി വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയനെ വീഡിയോയില്‍ കാണാനാകുന്നത്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നത് നിരവധി വിജയ ചിത്രങ്ങളിലൂടെ നേരത്തെ തെളിഞ്ഞ വസ്‍തുതയുമാണ്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. ഡോക്ടര്‍, ഡോണ്‍, പ്രിൻസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ മാവീരനടക്കമുള്ളവരെ അടുത്തകാലത്ത് മികച്ച കളക്ഷൻ നേടി വമ്പൻ വിജമയമായിരുന്നു. കനാ , ഡോണ്‍, ഡോക്ടര്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവുമായി നടൻ ശിവകാര്‍ത്തികേയൻ തിളങ്ങിയിരുന്നു.

ഇന്ത്യൻ ക്രിക്കറ്റര്‍ നടരാജന്റെ ജീവചരിത്ര സിനിമയില്‍ ശിവകാര്‍ത്തികേയൻ നായകനാകുന്നുവെന്നും അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിക്കറ്റര്‍ നടരാജൻ മാധ്യമ സംവാദത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ശിവകാര്‍ത്തികേയൻ തന്നെ നടരാജന്റെ ജീവചരിത്ര സിനിമ സംവിധാനം ചെയ്‍തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ 2020 ഡിസംബറില്‍ അരങ്ങേറിയ ടി നടരാജൻ തമിഴ്‍നാട് സംസ്ഥാന ക്രിക്കറ്റ് താരമാണ്.

Read More: കറങ്ങിത്തിരിഞ്ഞ് ത്രില്ലടിപ്പിക്കുന്ന ഗോളം- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍