
നടൻ ശിവകാര്‍ത്തികേയൻ അയലാൻ എന്ന ചിത്രത്തിന്റെ വിജയത്തിളക്കത്തിലാണ്. ശിവകാര്‍ത്തികേയന്റെ എസ്‍കെ 21 എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്. എസ്‍കെ 21 എന്ന വിശേഷണപ്പേരുള്ള ചിത്രത്തില്‍ നായിക സായ് പല്ലവിയാണ്. തന്റെ എസ്‍കെ 21 എന്ന ചിത്രത്തിന്റെ 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി എന്നാണ് ശിവകാര്‍ത്തികേയൻ അയലാന്റെ പ്രമോഷനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ചിത്രം 2024 വേനലവധിക്ക് റിലീസാകുമെന്നും താരം വ്യക്തമാക്കി. എന്നാല്‍ കൃത്യമായ തിയ്യതി പുറത്തുവിട്ടിട്ടില്ല. എന്തായാലും എസ്‍കെ 21 2024ല്‍ തന്നെ എത്തും എന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
സംവിധാനം നിര്‍വഹിക്കുന്നത് രാജ്‍കുമാര്‍ പെരിയസ്വമിയും ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസനുമാണ് എന്ന ഒരു പ്രത്യേകതയുമുണ്ട്.
ശിവകാര്‍ത്തികേയൻ നായകനായ ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അയലാന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത് എന്നാണ് പ്രതികരണങ്ങള്‍. അയാലൻ ആഗോളതലത്തില്‍ ആകെ 50 കോടി ക്ലബില്‍ എത്തിയിരുന്നു. വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് അയലാന്റെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധാനം ആര്‍ രവികുമാറാണ്. കൊടപടി ജെ രാജേഷാണ് നിര്‍മാണം. ഛായാഗ്രാഹണം നിരവ് ഷായാണ്. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഇതിനു മുമ്പ് മാവീരനാണ് ശിവകാര്‍ത്തികയേന്റെ ചിത്രമായി പ്രദര്‍ശനത്തിന് എത്തിയതും വിജയമായി മാറിയതും. മഡോണി അശ്വിനായിരുന്നു ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം ചെയ്‍തത്. ഛായാഗ്രാഹണം വിധു അയ്യണ്ണ. അദിതി നായികയായി. അരുണ്‍ വിശ്വയാണ് നിര്‍മാണം. ശിവകാര്‍ത്തികേയൻ നായകനായി വേഷമിട്ട എത്തിയ ചിത്രത്തില്‍ സരിത, മോനിഷ ബ്ലെസ്സി, ജീവ രവി, ബാലാജി ശക്തിവേല്‍, പഴനി മുരുഗൻ, അജിത്ത് എന്നിവരും വേഷമിടുന്നു.
Read More: ബജറ്റ് വെറും 70 കോടി, കളക്ഷനില്‍ എക്കാലത്തേയും ഒന്നാമത്, ഒരു അപൂര്‍വ വിജയത്തിന്റെ കഥ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക