ചിയാൻ 62വിൽ വിക്രമിനൊപ്പം എസ്.ജെ. സൂര്യയും

Published : Feb 09, 2024, 07:48 PM IST
ചിയാൻ 62വിൽ വിക്രമിനൊപ്പം എസ്.ജെ. സൂര്യയും

Synopsis

ഏത്  വേഷം ലഭിച്ചാലും നൈപുണ്യമുള്ള അഭിനയത്തിലൂടെ അഭിനയ രാക്ഷസൻ എന്ന ഖ്യാതി നേടിയെടുത്ത എസ്. ജെ. ഈ ചിത്രത്തിലെ താരനിരക്കൊപ്പം സൂര്യയും എത്തിയിട്ടുണ്ട്.

ചെന്നൈ: തമിഴ് സിനിമയിലെ അതുല്യ നടൻ ചിയാൻ  വിക്രത്തിന്റെ പുതിയ ചിത്രം ചിയാൻ 62വിൽ പ്രശസ്ത നടനും സംവിധായകനുമായ എസ്. ജെ . സൂര്യയും ഒന്നിക്കുന്നു. എസ്. യു. അരുൺകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'പനിയാരും  പത്മിനിയും', 'സേതുപതി', 'സിന്ദുപദ്', 'ചിത്ത ' എന്നീ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്.യു. അരുൺകുമാർ ഒരുക്കുന്ന ചിയാൻ 62ന്റെ  അന്നൗൺസ്‌മെന്റ് വീഡിയോ ടീസറിനു വൻ വരവേൽപ്പാണ് ലഭിച്ചത്.ജി.വി. പ്രകാശ് കുമാറാണ്  ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ   എച്ച്ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് നിർമ്മിക്കുന്നത്.

ഏത്  വേഷം ലഭിച്ചാലും നൈപുണ്യമുള്ള അഭിനയത്തിലൂടെ അഭിനയ രാക്ഷസൻ എന്ന ഖ്യാതി നേടിയെടുത്ത എസ്. ജെ. ഈ ചിത്രത്തിലെ താരനിരക്കൊപ്പം സൂര്യയും എത്തിയിട്ടുണ്ട്. അതുപോലെ എസ്. ജെ. സൂര്യ തന്റെ  കരിയറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിയാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

ചിയാൻ  വിക്രമും എസ് ജെ സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'ചിയാൻ  62' ആരാധകർക്കിടയിൽ മാത്രമല്ല, സിനിമാലോകത്തും ഏറെ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്.കൂടാതെ ചിത്രത്തിന്റെ  പുതിയ അപ്‌ഡേറ്റിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. പി ആർ ഓ പ്രതീഷ് ശേഖർ.

റിലീസ് ചെയ്ത് ഒരു മാസം കഴിയും മുന്‍പ് ഒടിടിയില്‍ എത്തി മഹേഷ് ബാബുവിന്‍റെ 'ഗുണ്ടൂർ കാരം'

'ഏറ്റവും സുന്ദരമായ നിമിഷം', വയറിനുള്ളിലെ കുഞ്ഞിൻറെ അനക്കം പങ്കുവെച്ച് ജിസ്മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'കൈതി 2' ഇനിയും വൈകും..; അല്ലു അർജുനുമായി കൈകോർത്ത് ലോകേഷ് കനകരാജ്
മനുഷ്യനെന്നും ഭയപ്പെടുന്ന ഒറ്റ കാര്യമേയുള്ളു- മരണം; ഭാവനയുടെ 'അനോമി' ടീസർ പുറത്ത്!