'അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ല'; 'സുമേഷേട്ട'ന്‍റെ അവസാന ചിത്രം പങ്കുവച്ച് സ്നേഹ ശ്രീകുമാര്‍

Published : Jun 24, 2022, 01:46 PM IST
'അത് അവസാന കൂടിക്കാഴ്ചയാവുമെന്ന് കരുതിയില്ല'; 'സുമേഷേട്ട'ന്‍റെ അവസാന ചിത്രം പങ്കുവച്ച് സ്നേഹ ശ്രീകുമാര്‍

Synopsis

ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം

ബാല്യകാലം മുതല്‍ ആരംഭിച്ച കലാസപര്യയുടെ ഉടമയാണെങ്കിലും വി പി ഖാലിദിനെ പുതുതലമുറ തിരിച്ചറിയുന്നത് ജനപ്രിയ ടെലിവിഷന്‍ പരമ്പര മറിമായത്തിലെ സുമേഷ് എന്ന കഥാപാത്രമായാണ്. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന പരമ്പരയിലെ ആ കഥാപാത്രം അത്രത്തോളം ജനപ്രീതി നേടിയിരുന്നു. ടൊവിനോയെ നായകമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്‍റെ മരണം. ഇപ്പോഴിതാ തങ്ങളുടെ പ്രിയ സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിയ വിയോഗം ഉണ്ടാക്കുന്ന വേദന പങ്കുവെക്കുകയാണ് നടി സ്നേഹ ശ്രീകുമാര്‍. മറിമായത്തില്‍ ഖാലിദിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു സ്നേഹ.

സ്നേഹയുടെ കുറിപ്പ്

ഞങ്ങടെ സുമേഷേട്ടൻ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാൻ. പക്ഷെ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു... രാവിലെ മുതൽ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാർത്ഥിച്ചു, വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു  സുമേഷേട്ടന്... 

വൈക്കത്ത് സിനിമാ ഷൂട്ടിങ്ങിനിടെ ഖാലിദിനെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ എന്നിവർ മക്കളാണ്. പ്രൊഫഷണല്‍ നാടക സമിതിയായ ആലപ്പി തിയറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ടു. പിന്നീട് നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിൽ തിളങ്ങി. 1973ൽ പുറത്തിറങ്ങിയ പെരിയാർ ആയിരുന്നു ആദ്യ സിനിമ. സൺഡേ ഹോളിഡേ, കക്ഷി അമ്മിണിപ്പിള്ള തുടങ്ങിയ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ALSO READ : സൈക്കിള്‍ യജ്ഞം മുതല്‍ 'മറിമായം' വരെ; മരണം വരെ കലാകാരനായിരിക്കാന്‍ ആഗ്രഹിച്ച ഖാലിദ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ