
ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായിയുടെ അപരയെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അപരയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. പിന്നീട് ആരാണ് ഐശ്വര്യയുമായി സാദൃശ്യമുള്ള ഈ സുന്ദരിയെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകർ. ഒടുവിൽ ആളെ പിടികിട്ടി. ഇറാനിയന്‍ സൂപ്പർ മോഡൽ മഹ്‌ലഗ ജബേരിയാണ് ഐശ്വര്യ റായിയുമായി രൂപസാദൃശ്യമുള്ള ആ സുന്ദരി.
ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ സ്വന്തം താരസുന്ദരി ഐശ്വര്യ റായിയുമായി അതിശയകരമായ സാമ്യമാണ് ഇരുപത്തിയെമ്പതുകാരി മഹ്‌ലഗ ജബേരിയുടേത്. ഒരൊറ്റ നോട്ടത്തിൽ ആഷിന്റെ ഛായയാണ് ജബേരിക്കെന്നാണ് പലരുടെയും വാദം. മഹ്‌ലഗ ജാബ്രിയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകൾ ഐശ്വര്യ റായിയെ ഓർമ്മിപ്പിക്കുന്നതാണ്. ലോകത്തെ അറിയപ്പെടുന്ന മോഡൽ കൂടിയായ മഹ്‌ലഗ ജബേരി നിരവധി ഫാഷൻ മാസികകളുടെ കവർ ഗേളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 27 ലക്ഷം ആളുകളാണ് ജബേരിയെ ഇൻസ്റ്റഗ്രാമിൽ മാത്രം പിന്തുടരുന്നത്.
ഐശ്വര്യ റായിയുടെ സാമ്യം തോന്നിയത് മുതല്‍ ഐശ്വര്യയുടെയും മഹ്‌ലഗയുടേയും ചിത്രങ്ങളെടുത്ത് ആഘോഷമാക്കുകയാണ് സോഷ്യൽമീഡിയ. ഇരുവരുടേയും സാദൃശ്യങ്ങൾ കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. അതേസമയം, തന്നോട് സാമ്യമുളള മഹ്‌ലഗയുടെ ചിത്രങ്ങള്‍ ഐശ്വര്യ കണ്ടോയെന്ന് വ്യക്തമല്ല. എന്തായാലും ഇതിനെ കുറിച്ച് ഐശ്വര്യ റായ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ