Mahaveeryar : മറ്റൊരു 'പാരാസൈറ്റോ'? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'മഹാവീര്യർ'

Published : Jul 22, 2022, 09:12 PM ISTUpdated : Jul 22, 2022, 11:59 PM IST
Mahaveeryar : മറ്റൊരു 'പാരാസൈറ്റോ'? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'മഹാവീര്യർ'

Synopsis

ഓസ്കർ പുരസ്‌കാരം നേടിയ 'പാരാസൈറ്റു'മായാണ് ചിത്രത്തെ താരതമ്യം ചെയ്യുന്നത്. 

ഴിഞ്ഞ ദിവസമാണ് എബ്രിഡ് ഷൈന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'മഹാവീര്യർ'(Mahaveeryar) പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആസിഫ് അലിയും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.  ഫാന്റസിയും ടൈം ട്രാവലും നിറഞ്ഞ മഹാവീര്യർ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്കും വഴിവച്ചു. ഇബ് ലീസ്, ഡബിൾ ബാരൽ, ഗുരു തുടങ്ങിയ പല ചിത്രങ്ങളുമായി മഹാവീര്യർ താരതമ്യപ്പെടുന്നുണ്ട്. ഇതിനെല്ലാം മുകളിലായി ഓസ്കർ പുരസ്‌കാരം നേടിയ 'പാരാസൈറ്റു'മായാണ് ചിത്രത്തെ താരതമ്യം ചെയ്യുന്നത്. 

ഗുരു, പാരാസൈറ്റ് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ അത് കണ്ട മിക്കവർക്കും ഒന്നും മനസ്സിലായിരുന്നില്ല. ശേഷം ചിത്രങ്ങൾ ഡീകോഡിങ്ങ് നടത്തിയപ്പോഴാണ് എല്ലാവർക്കും പ്രമേയം മനസ്സിലായതും ഓസ്കാർ പുരസ്‌കാരങ്ങൾ വരെ നേടിയെടുത്തതും. ഈ രണ്ട് സിനിമകളും പോലെ നിരവധി തലങ്ങൾ ഉള്ളൊരു ചിത്രമാണ് മഹാവീര്യരും. അത് മനസ്സിലാക്കി കഴിയുമ്പോൾ മഹാവീര്യറിനോടുള്ള നിങ്ങളുടെ സമീപനവും മാറും. പുതിയ അർത്ഥതലങ്ങൾ ചിത്രത്തിന് വന്നു ചേരും, എന്നീ തരത്തിലാണ് ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. 

Mahaveeryar review : ഫാന്റസി കാഴ്‍ചകളില്‍ രസിപ്പിക്കുന്ന 'മഹാവീര്യര്‍'- റിവ്യു

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ.

പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. 

സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

PREV
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ