
നടന് ആസിഫ് അലിയെ സംഗീതഞ്ജന്‍ രമേഷ് നാരായണ്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്ത്. ആസിഫ് അലിയെ പിന്തുണച്ച് കൊണ്ടാണ് ഏവരും രംഗത്ത് എത്തുന്നത്. ഇതില്‍ സിനിമാ പ്രവര്‍ത്തകരും ആരാധകരും ഉണ്ട്. തനിക്കെതിരെ നടന്ന അനീതിയെ ചെറു പുഞ്ചിരിയോടെ നേരിട്ട ആസിഫ് ആലിയാണ് തങ്ങളുടെ ഹീറോ എന്നാണ് പലരും കമന്‍റുകളായി രേഖപ്പെടുത്തുന്നത്.
#AsifAli എന്ന ഹാഷ്ടാഗ് സോഷ്യല്‍ ലോകത്ത് ട്രെന്‍റിംഗ് ആയി കഴിഞ്ഞു. "സംഗീതബോധം മാത്രം പോരാ അമ്പാനെ, അല്പം സാമാന്യ ബോധം കൂടി വേണം", എന്നാണ് നാദിര്‍ഷ കുറിച്ചത്. "ആ വേദിയിൽ പുഞ്ചിരിയോടെ നിന്ന നിങ്ങളാണ് bro ഹീറോ", എന്നായിരുന്നു അസീസ് നെടുമങ്ങാട് കുറിച്ചത്.
"ചില കാഴ്ചകൾ വീണ്ടും വീണ്ടും കാണണമെന്ന് തോന്നും, ചില മനുഷ്യരെയും..! എന്നാൽ ചില കാഴ്ചകൾ ഇനിയൊരിക്കലും കാണരുതെന്ന് തോന്നും, ചില മനുഷ്യരെയും...!! പ്രിയപ്പെട്ട ആസിഫ് അലി, അപമാനിതനായി നിന്ന സാഹചര്യത്തിലും പുലർത്തിയ പക്വതക്ക്, സമചിത്തതക്ക്, എന്തൊരു മിഴിവാണ്. ആ പുഞ്ചിരിയാണ് ഹീറോയിസം", എന്നാണ് എംടിയുടെയും മമ്മൂട്ടിയുടെയും വീഡിയോ പങ്കുവച്ചും രമേഷ് നാരായണന്‍റെ പ്രവര്‍ത്തിയെയും കമ്പയര്‍ ചെയ്ത് കൊണ്ട് ഒരാള്‍ കുറിച്ചത്.
"മലയാളികൾ നെഞ്ചിലേറ്റിയ കലാകാരനാണ് ആസിഫ് അലി. അഹങ്കാരത്തിനും അല്പത്തരത്തിനുമൊന്നും അദ്ദേഹത്തെ തകർക്കാനാവില്ല. ഇനിയും ഉയരങ്ങൾ കീഴടക്കാൻ പ്രിയ സുഹൃത്ത് ആസിഫിന് കഴിയും എന്നത് ഉറപ്പാണ്..",എന്നാണ് ഹൈബി ഈഡന്‍ കുറിച്ചത്. അതേസമയം, നടി ദുര്‍ഗ്ഗാ കൃഷ്ണയ്ക്കും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. അപമാനിതനായ ആസിഫ് അലിയ്ക്ക് കൈ കൊടുത്ത് കൊണ്ട് ചേർത്തുനിർത്തിയ ദുര്‍ഗയുടെ ദൃശ്യം കണ്ണിന് കുളിർമ്മയേകുന്ന കാഴ്ച്ചയാണ് എന്നാണ് പലരും കുറിക്കുന്നത്.
ബജറ്റ് 23 കോടി, നേടിയത് ഇരട്ടിയോളം; ആ മാസ് പടത്തില്‍ മമ്മൂട്ടിയുടെ പ്രതിഫലം ഞെട്ടിക്കുന്നതോ ?
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ