കേന്ദ്ര കഥാപാത്രമായി നാഗ സൈരന്ധ്രി; 'സോഷ്യൽ സ്വാമി' ഫസ്റ്റ് ലുക്ക് എത്തി

Published : May 10, 2026, 10:32 PM IST
social swami malayalam movie first look poster

Synopsis

ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന 'സോഷ്യൽ സ്വാമി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നാഗ സൈരന്ധ്രിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന സോഷ്യൽ സ്വാമി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. എട്ടാമത് ഇൻഡിപെൻഡൻ്റ് ആൻ്റ് എക്സ്പെരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ചാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമാ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും റിലീസായി. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്.

സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിംഗ് കൃഷ്ണ ഗോപൻ, ഹരി ഗീത സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്ട്രേഷൻസ് സേതുലക്ഷ്മി പി എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം എസ്, സബ്ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പി ആർ ഒ- എ എസ് ദിനേശ്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണാന്‍ പോകുന്നത്'; തുറന്നുപറഞ്ഞ് മോഹൻലാൽ
ബാബു ജനാര്‍ദ്ദനന്‍ ചിത്രം 'ഗാന്ധിനഗര്‍ സണ്‍ഡേ മാര്‍ക്കറ്റ്'; ചിത്രീകരണം 19 ന് ജാര്‍ഖണ്ഡില്‍ തുടങ്ങും