എല്ലാവരും ഒന്നിച്ചെത്തിയതിന് നന്ദി, ഫോട്ടോയുമായി സോനം കപൂര്‍

Web Desk   | Asianet News
Published : Jun 10, 2020, 12:27 PM IST
എല്ലാവരും ഒന്നിച്ചെത്തിയതിന് നന്ദി, ഫോട്ടോയുമായി സോനം കപൂര്‍

Synopsis

സാമൂഹിക അകലം പാലിക്കുന്ന കാലത്ത് എല്ലാവരെയും കോര്‍ത്തിണക്കി തയ്യാറാക്കിയ ഫോട്ടോയാണ് സോനം കപൂര്‍ ഷെയര്‍ ചെയ്‍തത്.

ഇന്ത്യൻ സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സോനം കപൂര്‍. സോനം കപൂറിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സോനം കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സോനം കപൂര്‍ ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സാമൂഹിക അകലം പാലിക്കുന്ന കാലത്ത് എല്ലാവരെയും ഒത്തൊരുമിച്ച് ചേര്‍ത്ത് തയ്യാറാക്കിയ ഒരു ഫോട്ടോയാണ് ജന്മദിന ആശംസകള്‍ക്ക് നന്ദി പറഞ്ഞ് സോനം കപൂര്‍ ഷെയര്‍ ചെയ്‍തത്.

എന്റെ സുഹൃത്തുക്കള്‍, കുടുംബം, ടീം എല്ലാവരും ഒന്നിച്ചുവന്നതിന് നന്ദി. നിങ്ങളെ എല്ലാവരെയും ഞാൻ സ്‍നേഹിക്കുന്നു. എല്ലാവരെയും ഒന്നിച്ച് ചേര്‍ത്തതിന് എന്റെ പ്രിയപ്പെട്ട ആനന്ദ് അഹുജയ്‍ക്ക് നന്ദി. പ്രിയപ്പെട്ട എല്ലാവരും ഒപ്പമുള്ളതില്‍ ഞാൻ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. എല്ലാവരെയും ഞാൻ സ്‍നേഹിക്കുന്നു. മികച്ച ദിവസമായിരുന്നു ഇതെന്നും സോനം കപൂര്‍ എഴുതിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

യുദ്ധവിമാനം പറത്താന്‍ 'വില്ലന്‍'? 'പേട്രിയറ്റ്' ആദ്യ ബിടിഎസ് എത്തി
കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന; സെലക്റ്റീവ് റീ റിലീസുമായി 'പ്രേമം'