'കള്ളപ്പേരില്‍ കരീനയ്ക്ക് അക്കൗണ്ട്'; ഉറ്റ സുഹൃത്ത് കരീനയെക്കുറിച്ച് സോനം കപൂര്‍

By Web TeamFirst Published Apr 16, 2019, 7:22 PM IST
Highlights

അര്‍ബ്ബാസ് ഖാന്‍റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ചും അവരുടെ ആര്‍ക്കുമറിയാത്ത ഒരു രഹസ്യത്തെക്കുറിച്ചും സോനം സംസാരിച്ചത്.

മുംബൈ: ബോളിവുഡിലെ ഗോസിപ്പികുളുടെ പ്രധാന ഉറവിടം കരീന കപൂറാണെന്നാണ് ബി ടൗണിലെ അഭിപ്രായം. ബി ടൗണിലെ ഓരോ ചെറിയ നീക്കങ്ങള്‍ പോലും കരീനയ്ക്ക് അറിയാമെന്നാണ് പല താരങ്ങളും വിചാരിക്കുന്നത്. എന്നാല്‍ ഈ കരീനയെക്കുറിച്ച് സോനം കപൂര്‍ ഒരു രഹസ്യം പുറത്തുവിട്ടിരിക്കുകയാണ്. 

കരീന കപൂറും സോനം കപൂറും ഉറ്റ സുഹൃത്തുക്കളാണ്. അര്‍ബ്ബാസ് ഖാന്‍റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ചും അവരുടെ ആര്‍ക്കുമറിയാത്ത ഒരു രഹസ്യത്തെക്കുറിച്ചും സോനം സംസാരിച്ചത്. കരീന കപൂറിന് സമൂഹമാധ്യമങ്ങളില്‍ കള്ളപ്പേരില്‍ ഒരു അക്കൗണ്ട് ഉണ്ടെന്നായിരുന്നു ആ രഹസ്യം. 

കരീന സമൂഹമാധ്യമങ്ങളില്‍ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്‍റെ കിടിലന്‍ മറുപടി. കരീന സമൂഹമാധ്യമങ്ങളില്‍ ഉണ്ട് പക്ഷേ അതൊരു കള്ളപ്പേരിലാണെന്നായിരുന്നു സോനത്തിന്‍റെ മറുപടി.

click me!