നെറ്റ് വർക്ക് ഇല്ല, കുട്ടികളുടെ ഓൺലെെൻ പഠനം തകരാറിലായി; ടവർ സ്ഥാപിച്ച് നൽകി സോനു സൂദ്

By Web TeamFirst Published Oct 4, 2020, 4:51 PM IST
Highlights

ഹരിയാനയിലെ മോർനിയിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് സഹായവുമായി സോനു രം​ഗത്തെത്തിയത്. 
 

ബോളിവുഡ് താരം സോനു സൂദിനെ സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണില്‍ താരത്തിന്റെ ഇടപെടല്‍ രാജ്യം മുഴുവന്‍ പ്രശംസിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം ഇതിനോടകം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മൊബെെൽ നെറ്റ് വർക്ക് കാര്യക്ഷമമല്ലാത്തതിനാൽ ഓൺലെെൻ പഠനം തകരാറിലായ കുട്ടികൾക്ക് ടവർ സ്ഥാപിച്ച് നൽകിയിരിക്കുകയാണ് സോനു. ഹരിയാനയിലെ മോർനിയിലുള്ള സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് സഹായവുമായി സോനു രം​ഗത്തെത്തിയത്. 

മൊബെെൽ ഫോണുമായി മരത്തിൽ കയറി നെറ്റ് വർക്ക് തേടുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സോനു ഇൻഡുസ് ടവേഴ്സിന്റെയും എയർടെല്ലിന്റെയും സഹായത്തോടെ ടവർ സ്ഥാപിക്കുകയായിരുന്നു. സോനു സൂദിനൊപ്പം സുഹൃത്തായ കരൺ ജിൽഹോത്രയും ഈ ഉദ്യമത്തിൽ പങ്കാളിയായി. 

click me!