ഗെയിം കളിക്കാൻ PS4 വാങ്ങി നൽകുമോയെന്ന് വിദ്യാർത്ഥി; പുസ്തകം നൽകാമെന്ന് സോനു സൂദ്, നല്ല മറുപടിയെന്ന് ട്വിറ്റർ

By Web TeamFirst Published Aug 6, 2020, 6:12 PM IST
Highlights

ഒരു വിദ്യാർത്ഥിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്. 

ലോക്ക്ഡൗണിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിപ്പോയവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ നടനാണ് സോനു സൂദ്. ഇതിനകം നിരവധി പേരെ നാട്ടിലെത്താനും ജോലി നൽകാനും നടന് സാധിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വ്യത്യസ്തമായ ഒരു സഹായ അഭ്യർത്ഥന സോനുവിന് ലഭിച്ചത്. നിലേഷ് നിമ്പൂർ എന്ന ഐഡിയിൽ നിന്നാണ് സന്ദേശം വന്നത്. 

"കൂട്ടുകാരെല്ലാം ലോക്ക്ഡൗണിൽ ഗെയിം കളിക്കുകയാണ്. എനിക്കൊരു PS4 വാങ്ങാൻ സഹായിക്കുമോ?" എന്നായിരുന്നു സോനു സൂദിന് ട്വിറ്ററിൽ വന്ന സന്ദേശം. പിന്നാലെ സോനു മറുപടിയും നൽകി. PS4 ഇല്ലെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്. പുസ്തകങ്ങൾ വായിക്കൂ, അതിന് വേണ്ടിയുള്ള കാര്യങ്ങൾ താൻ ചെയ്തുതരാം എന്നാണ് സോനു നൽകിയ മറുപടി.

സോനുവിന്റെ മറുപടി നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു. ഒരു വിദ്യാർത്ഥിക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച മറുപടിയാണ് താരം നൽകിയിരിക്കുന്നതെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്. ഇതിനകം 15,000 ലൈക്കുകളും 1,600 ൽ അധികം റീട്വീറ്റുകളുമാണ് സോനുവിന്റെ മറുപടിക്ക് ലഭിച്ചത്. 

If you don’t have a PS4 then you are blessed. Get some books and read. I can do that for you 📚 https://t.co/K5Z43M6k1Y

— sonu sood (@SonuSood)
click me!