'അച്ഛന്‍റെ മടി മാറ്റാന്‍ ഞാന്‍ കണ്ടെത്തിയ വഴി'; സൂരജ് സണ്‍ പറയുന്നു

By Web TeamFirst Published Oct 6, 2022, 9:49 PM IST
Highlights

പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് താരത്തിന്

പാടാത്ത പൈങ്കിളിയിലെ ദേവയെന്ന കഥാപാത്രത്തെ ഹൃദയം കൊണ്ട് സ്വീകരിച്ചവരാണ് മലയാളികൾ. അതിന് കാരണമായത് സൂരജ് സൺ എന്ന അഭിനേതാവിന്റെ മിടുക്ക് തന്നെയാണ്. സീരിയൽ പ്രേമികളായ അമ്മമാരുടെയും മുത്തശ്ശിമാരുടെയും മാത്രമല്ല, യുവതലമുറയുടെ കൂടെ ഹരമായി മാറുകയായിരുന്നു ദേവ. തുടക്കത്തിൽ തന്നെ ഇത്രയേറെ ആരാധകപ്രീതി നേടിയ താരങ്ങൾ കുറവാണ്. അതുകൊണ്ടുതന്നെ പാടാത്ത പൈങ്കിളിയിൽ നിന്ന് സൂരജ് പിന്മാറിയെങ്കിലും താരത്തിന്റെ വിശേഷങ്ങളും വാർത്തകളും അറിയാൻ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ആകാംഷ കാണിക്കാറുണ്ട്. 

സൂരജിന്റെ പുതിയ സിനിമാ വിശേഷങ്ങൾക്ക് പുറമെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ അച്ഛനും അമ്മയുമാണ്. താരം തന്നെയാണ് ഇരുവരുടെയും ചിത്രം പങ്കുവെച്ചത്. പൂമുഖത്ത് പത്രം വായിച്ചിരിക്കുന്ന അച്ഛനും ഒപ്പം പത്രത്തിലെ വാർത്തകൾ തിരയുന്ന അമ്മയുടെയും ചിത്രമാണ് സൂരജിന്റെ പോസ്റ്റ്‌. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന കുറിപ്പാണ് രസകരം. 'എന്തു ചെയ്യും ഞാൻ.... എന്ന ചോദ്യത്തിന് ഞാൻ തന്നെ ഉത്തരം കണ്ടെത്തി. പ്രായം കൂടിവരുന്നു. മടിയും കൂടി വരുന്നതായി കാണാം. ഈ മടി മാറ്റാൻ എന്ത് ചെയ്യും എന്ന് ഞാൻ ആലോചിച്ചു. രാവിലെ 11 മണിവരെ സുഖനിദ്രയിൽ ആഴ്ന്നിറങ്ങി ജീവിക്കുന്ന എന്റെ പിതാവിന് ഞാനൊരു പുതിയ വഴി കാണിച്ചു കൊടുത്തു. ദിവസവും പത്രം ഇടാൻ തീരുമാനിച്ചു.

ALSO READ : സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ പൂട്ടിയിട്ടതായി അന്ന രാജന്‍; ക്ഷമാപണത്തില്‍ ഒത്തുതീര്‍പ്പ്

 7.30 പത്രം വരും 7.15 ഗേറ്റ് തുറക്കണം. അപ്പൊ 7 മണിക്ക് എഴുന്നേൽക്കണം. എന്റെ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു. കാര്യം ഓക്കെയായി. ഈ ഫോട്ടോയിൽ കാണുന്ന ദൃശ്യം നോക്കൂ. രാവിലെ പുറത്തേക്ക് പോകുമ്പോൾ ഞാൻ അച്ഛനെ കാണാറില്ല. ഇനി എപ്പോഴും കാണും. പൂമുഖത്ത് ഇവരിങ്ങനെ രാവിലെ ഇരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക സുഖമാണ്. പ്രായമാകുമ്പോൾ പെട്ടെന്ന് തന്നെ അസുഖം വരുന്നതിന്റെ ഒരു കാരണം അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്നതാണ്. അത് അനുവദിച്ചു കൊടുക്കരുത്. അവർക്ക് ഇഷ്ടമുള്ള എന്തെങ്കിലും പ്രവർത്തിയിൽ തിരക്കിലാക്കുക. അവരുടെ പ്രാധാന്യം വലുതാണെന്ന് മനസ്സിലാക്കി കൊടുക്കുക.' എന്നാണ് താരം കുറിച്ചത്.  നേരത്തെ ഇന്‍റര്‍നാഷണൽ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹ്യുമാനിറ്റി അച്ചീവ്‍മെന്‍റ്സ് വിഭാഗത്തിൽ ഹോണററി ഡോക്ടറേറ്റ് (D.Litt) ലഭിച്ച വിവരവും താരം പങ്കുവെച്ചിരുന്നു. നടൻ, മോട്ടിവേറ്റർ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പരിഗണിച്ചായിരുന്നു ഡോക്ടറേറ്റ്.

click me!